Connect with us

കേരളം

ബജറ്റ് സമ്മേളനത്തിന് തുടക്കം; ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഇന്ന്

ബജറ്റ് സമ്മേളനത്തിന് തുടക്കമിട്ട് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഇന്ന്. നിയമസഭ സമ്മേളനം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, ഏറെ അനിശ്ചിതത്വത്തിന് ശേഷം ഇന്നലെ വൈകിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിട്ടത്. രാവിലെ ഒമ്പതിന് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തും.

ഇതോടെ ബജറ്റ് സമ്മേളനത്തിന് തുടക്കമാകും.മന്ത്രിസഭ അംഗീകരിച്ച പ്രസംഗം ഗവര്‍ണര്‍ ഒപ്പിട്ട് തിരികെ സര്‍ക്കാരിലേക്ക് അയക്കണമെന്നാണ് ചട്ടം. സ്പീക്കര്‍ എം ബി രാജേഷ് കീഴ്വഴക്കപ്രകാരം ബുധനാഴ്ച രാജ്ഭവനിലെത്തി ഗവര്‍ണറെ ക്ഷണിച്ചു. വ്യാഴം പകല്‍ ഒന്നോടെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറെ സന്ദര്‍ശിച്ചു.

മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യാഴം വൈകിട്ടും ഒപ്പിടാന്‍ ഗവര്‍ണര്‍ തയ്യാറാകാത്തത് അനിശ്ചിതത്വത്തിന് ഇടയാക്കിയിരുന്നു. പൊതുഭരണ വകുപ്പ് സെക്രട്ടറി കെആര്‍ ജ്യോതിലാലിനെ മാറ്റിയ സര്‍ക്കാര്‍ നടപടിക്ക് പിന്നാലെയാണ് ഗവര്‍ണര്‍ നയപ്രഖ്യാപനപ്രസംഗത്തിന് അംഗീകാരം നല്‍കിയത്.

നയപ്രഖ്യാപനത്തിനുശേഷം വെള്ളിയാഴ്ച സഭ പിരിയും. രണ്ടാംദിവസമായ തിങ്കള്‍ പി ടി തോമസിന് ചരമോപചാരം അര്‍പ്പിച്ച് പിരിയും. തുടര്‍ന്ന്, മൂന്നുദിവസം നന്ദി പ്രമേയത്തില്‍ ചര്‍ച്ച. 25 മുതല്‍ മാര്‍ച്ച് 10 വരെ സഭ ചേരില്ല. 11ന് ബജറ്റ് അവതരിപ്പിക്കും. രണ്ടു ദിവസം സര്‍ക്കാര്‍ കാര്യങ്ങള്‍ക്കാണ്. 14 ദിവസത്തെ സമ്മേളനമാണ് നിശ്ചയിച്ചിട്ടുള്ളത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം18 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version