Connect with us

കേരളം

കെൽട്രോൺ പ്രതാപത്തിലേക്ക് തിരിച്ചെത്തണമെന്ന് മുഖ്യമന്ത്രി

Published

on

കെൽട്രോൺ പ്രവർത്തനം കൃത്യമായ ദിശാബോധമില്ലാതെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് കെൽട്രോണിന്റെ 50ാം വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടാഗോർ ഹാളിൽ നടന്ന ചടങ്ങിൽ കെൽട്രോൺ ഇപ്പോൾ പ്രതിസന്ധിയിലാണെന്നും അത് മറികടക്കാനുള്ള ശ്രമം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കമ്മ‌ീഷൻ ഏജൻസിയായി മാത്രം കെൽട്രോൺ അധപതിക്കുന്ന അവസ്ഥ ഉണ്ടായെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പഴയ പ്രതാപത്തിലേക്ക് എത്തിയില്ലെങ്കിലും കെൽട്രോണിന്റെ നില പതിയെ മെച്ചപ്പെടുന്നുണ്ട്. പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2024 ൽ കെൽട്രോൺ ആയിരം കോടി വിറ്റുവരവുള്ള സ്ഥാപനമാകുമെന്ന് പരിപാടിയിൽ സംസാരിച്ച വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.

നല്ല നിലയിൽ കെൽട്രോൺ അഭിവൃദ്ധിയിലേക്ക് കുതിക്കുന്നെന്ന പ്രത്യാശ ഇപ്പോഴുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് സാധ്യമായത് കുറച്ച് നാളത്തെ ആസൂത്രണം കൊണ്ടാണ്. മുൻപ് അന്താരാഷ്ട്ര കരാറുകളിൽ ഏർപ്പെടുകയും അഴ സമയബന്ധിതമായി പൂർത്തീകരിക്കുകയും ചെയ്ത പൊതുമേഖലാ സ്ഥാപനമാണ് കെൽട്രോൺ എന്നത് മറക്കരുത്. ശ്രവണ സഹായി അടക്കമുള്ള പുതിയ മേഖലയിലേക്ക് ശ്രദ്ധ തിരിക്കാനായത് നല്ല കാര്യമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കൂടുതൽ പുതിയ മേഖലകളിലേക്ക് കെൽട്രോൺ കടക്കണമെന്നും ആവശ്യപ്പെട്ടു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version