Connect with us

കേരളം

കീം പ്രവേശന പരീക്ഷ ഇനി ഓണ്‍ലൈനിൽ

exam 2

കേരള എഞ്ചിനിയറിങ്-ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷ അടുത്ത വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ വഴി. എന്നാല്‍ ഈ വര്‍ഷം നിലവിലേത് പോലെ ഓഫ്‌ലൈന്‍ ആയി പരീക്ഷ എഴുതാനാവും. ഐഐടികളിലും എന്‍ഐടികളിലും ബിടെക് പ്രവേശനത്തിനായി നടത്തുന്ന ജെഇഇ പ്രവേശന പരീക്ഷയ്ക്ക് സമാനമായ രീതിയിലായിരിക്കും കീം ഓണ്‍ലൈന്‍ പരീക്ഷയും.

നിലവിലെ പരീക്ഷ രീതിയില്‍ ഒഎംആര്‍ ഷീറ്റില്‍ ഉത്തരം മാര്‍ക്ക് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ തിരുത്താന്‍ വിദ്യാര്‍ഥിക്ക് അവസരമില്ല. എന്നാല്‍ ഓണ്‍ലൈന്‍ പരീക്ഷയില്‍ ഉത്തരം തിരുത്തി എഴുതാം. ഓണ്‍ലൈന്‍ വഴി പരീക്ഷ നടത്താന്‍ ഏജന്‍സികളില്‍ നിന്ന് പ്രവേശന പരീക്ഷ കമ്മിഷണര്‍ താത്പര്യ പത്രം ക്ഷണിച്ചു.

സംസ്ഥാന, ദേശിയ തലത്തില്‍ ഇത്തരം പരീക്ഷകള്‍ക്ക് ഇതിന് മുന്‍പ് സാങ്കേതിക സഹായം നല്‍കിയ ഏജന്‍സികള്‍ക്ക് അപേക്ഷിക്കാം. എത്ര വിദ്യാര്‍ഥികളെ ഒരേ സമയം ഓണ്‍ലൈന്‍ പരീക്ഷ എഴുതിക്കാനാവും എന്നത് താത്പര്യ പത്രത്തോടൊപ്പം ഏജന്‍സികള്‍ അറിയിക്കണം.

എല്‍എല്‍ബി, എല്‍എല്‍എം, എംബിഎ പരീക്ഷകള്‍ക്കാണ് നിലവില്‍ സിഇഇ ഓണ്‍ലൈന്‍ വഴി പ്രവേശന പരീക്ഷ നടത്തുന്നത്. എന്നാല്‍ എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷാര്‍ഥികള്‍ കൂടുതലായിരിക്കും എന്നതിനാല്‍ സിഇഇക്ക് ഒറ്റയ്ക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്താനാവില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം4 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം8 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം8 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version