Connect with us

ക്രൈം

കട്ടപ്പന ഇരട്ടക്കൊലപാതകം; ഒന്നാം പ്രതിയെ കസ്റ്റഡിയില്‍ വിട്ടു

Screenshot 2024 03 13 164735

കട്ടപ്പന ഇരട്ടക്കൊല കേസിൽ ഒന്നാം പ്രതിയായ നിധീഷിനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. മാർച്ച് 16 വരെയാണ് കസ്റ്റഡി കാലാവധി. രണ്ടാം പ്രതിയായ വിഷ്ണുവിനെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ നിന്ന് പീരുമേട് സബ് ജയിലിലേക്ക് മാറ്റി. വിഷ്ണുവിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് നാളെ കോടതിയിൽ അപേക്ഷ നൽകും. പ്രതികളെ ഒരുമിച്ച് ചോദ്യം ചെയ്യണമെന്ന് പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം സുമയുടെ മൊഴി ഇതുവരെ രേഖപ്പെടുത്താനായിട്ടില്ല. പ്രതി നിധിഷിൻ്റെ ജാമ്യാ പേക്ഷയിൽ കോടതി നാളെ വാദം കേൾക്കും. കേസ് അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യ അറിയിച്ചിരുന്നു. വിവിധ വകുപ്പുകളിലെ പത്തു ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കക്കാട്ടുകടയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വിജയൻ എന്നയാളെയും ഇദ്ദേഹത്തിന്‍റെ മകളുടെ നവജാത ശിശുവിനെയും കൊലപ്പെടുത്തിയ കേസിലാണ് അന്വേഷണം നടത്തുന്നത്. പ്രതികളായ നിതീഷും വിഷ്ണുവും പൊലീസ് കസ്റ്റഡിയിലാണ്. കൊലപ്പെടുത്തിയ കുഞ്ഞ് നിതീഷിന്റെ തന്നെയാണ്. മരിച്ച വിജയൻറെ മകളുമായി വിവാഹത്തിന് മുൻപ് നീതിഷിന് ബന്ധമുണ്ടായിരുന്നു. ഇരുവർക്കും ജനിച്ച അഞ്ചു ദിവസം മാത്രം പ്രായം ഉള്ള കുഞ്ഞിനെ നാണക്കേട് ഭയന്ന് കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിനെ കൊല്ലുന്നതിന് വിജയനും കൂട്ട് നിന്നിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം11 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം12 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം14 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം14 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം14 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം1 day ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം1 day ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം1 day ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version