Connect with us

കേരളം

പത്ത് മണിക്കൂറായിട്ടും കരയ്ക്ക് കയറാനാവാതെ കാട്ടാന; സ്ഥലമുടമ മണ്ണുമാന്തി യന്ത്രം കടത്തിവിടുന്നില്ല

Published

on

malampuzha elephant.jpg

എറണാകുളം കോതമംഗലത്ത് കിണറ്റിൽ കാട്ടാന വീണിട്ട് പത്ത് മണിക്കൂർ ആയിട്ടും ഇതുവരെ രക്ഷിക്കാനായിട്ടില്ല. സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് കാട്ടാന വീണത് ഇന്ന് പുലർച്ചെ കാട്ടാന വീണത്. ആനയെ രക്ഷിക്കാൻ വനം വകുപ്പ് മണ്ണുമാന്തി യന്ത്രം കൊണ്ടുവന്നെങ്കിലും സ്ഥലമുടമ മണ്ണുമാന്തി യന്ത്രം കടത്തിവിടുന്നില്ല. തൊട്ടടുത്ത പറമ്പിലൂടെ വേണം മണ്ണുമാന്തി യന്ത്രം കിണറിന് അടുത്തെത്തിക്കാൻ.

എന്നാൽ പറമ്പിലൂടെ കൊണ്ടുപോയാൽ കൃഷി നശിക്കുമെന്നാണ് സ്ഥലമുടമയുടെ വാദം. സ്വന്തമായി രക്ഷപ്പെടാൻ കാട്ടാന ശ്രമിക്കുന്നുണ്ടെങ്കിലും അതിന് കഴിയാതെ ഏറെ നേരമായി കിണറ്റിൽ തന്നെയാണ് കാട്ടാന. രക്ഷപ്പെടാനായി ആന കിണറിൻ്റെ മതിൽ കെട്ടുകൾ ഇടിച്ചു തകർത്തിരുന്നു. ഇടിച്ച് തകർക്കാൻ ശ്രമിക്കുന്നതിനിടെ ആനയുടെ തലക്ക് അടക്കം പരിക്ക് പറ്റിയിട്ടുണ്ട്. അതിനാൽ തന്നെ കരക്ക് കയറ്റിയതിന് ശേഷം ആന അക്രമാസക്തമാകാൻ സാധ്യതയുണ്ട്.

അതിനാൽ ആനയെ മയക്കു വെടിവെക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്ഥിരമായി നാട്ടുകാർക്ക് ശല്യം ഉണ്ടാക്കാറുള്ളതാണ് ഈ ആന എന്നും അതിനെ മയക്കുവെടിവച്ചതിന് ശേഷം മറ്റെവിടെങ്കിലും കൊണ്ട് വനത്തിലേക്ക് വിടണമെന്നും അവർ പറഞ്ഞു. ഇരുപതിൽ അധികം കുടുംബങ്ങൾ വെള്ളം എടുക്കുന്ന കിണർ കൂടി ആയതിനാൽ വീടുകളിൽ കുടിവെള്ള പ്രതിസന്ധി ഉണ്ടാകുമെന്ന് കാണിച്ചും നാട്ടുകാർ ഏറെ പ്രതിഷേധത്തിലാണ്.

നിലവിൽ കിണർ വറ്റിക്കാനുള്ള നടപടിയിലേക്ക് കടക്കുകയാണ് വനം വകുപ്പ്. മൂന്ന് കിലോമീറ്റർ അകലെയുള്ള വനത്തിലേക്കും കിണറിൽ നിന്ന് 300 മീറ്റർ അകലെ ഉള്ള റോഡിലേക്കും ആനയെ മയക്കുവെടിവെച്ചാൽ എങ്ങനെ എത്തിക്കുമെന്ന ആശങ്ക വനം വകുപ്പിന് ഉണ്ട്. സ്വയമേ രക്ഷപ്പെടാനുള്ള ശ്രമം ആന ഇപ്പോഴും തുടരുകയാണ്. നിലവിൽ വനം വകുപ്പും പൊലീസും പഞ്ചായത്ത് അംഗങ്ങളും ചർച്ച നടത്തുകയാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം4 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം8 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം12 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം13 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം13 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം14 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം14 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version