Connect with us

കേരളം

കാസര്‍കോട്ടെ പ്രവാസിയുടെ കൊലപാതകം; രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍

Published

on

കാസര്‍കോട് പ്രവാസിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കൃത്യം നടന്ന പൈവളികയിലെ വീട്ടില്‍ ഇന്ന് പൊലീസ് പരിശോധന നടത്തി. ഫോറന്‍സിക് സംഘം അടക്കമുള്ളവരെത്തിയാണ് തെളിവ് ശേഖരിച്ചത്.

പൈവളികയില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള നുച്ചിലയിലാണ് തട്ടിക്കൊണ്ട് പോയവരെ സംഘം പാര്‍പ്പിച്ചത്. ഒറ്റപ്പെട്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വീട്ടില്‍ മരിച്ച അബൂബക്കര്‍ സിദ്ധീഖിനെ ക്രൂര മര്‍ദ്ദനത്തിനാണ് ഇരയാക്കിയത്. സഹോദരന്‍ അന്‍വര്‍ ഹുസൈന്‍, ബന്ധു അന്‍സാരി എന്നിവരെ മര്‍ദ്ദിച്ചതും ഈ വീട്ടില്‍ വച്ചാണ്.

ഫോറന്‍സിക് സംഘം ഈ വീട്ടിലെത്തി വിശദമായ പരിശോധന നടത്തി. പൈവളിഗ സ്വദേശിയായ ഒരാളുടെ ഉടമസ്ഥതയില്‍ ഉള്ള ഒഴിഞ്ഞ് കിടക്കുന്ന വീടാണിത്. ഇദ്ദേഹത്തിന് കുറ്റകൃത്യത്തില്‍ പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ അന്വേഷണ സംഘം ഇന്ന് രണ്ട് പേരെക്കൂടി കസ്റ്റഡിയില്‍ എടുത്തു. സിദീഖിനെ ആശുപത്രിയില്‍ എത്തിച്ച് കടന്ന് കളഞ്ഞവരാണ് പിടിയിലായത്. ഇവര്‍ ഉപയോഗിച്ച മൂന്ന് വാഹനങ്ങളും കണ്ടെത്തിയിട്ടുണ്ട്.

മഞ്ചേശ്വരം സ്വദേശിയായ ഒരാള്‍ നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് പൈവളിഗയിലെ സംഘം, അബൂബക്കര്‍ സിദ്ധീഖ് അടക്കമുള്ളവരെ തട്ടിക്കൊണ്ട് പോയതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ക്വട്ടേഷന്‍ സംഘത്തിലെ ആരേയും ഇതുവരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇവരില്‍ പലരും സംസ്ഥാനം വിട്ടതായാണ് വിവരം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം8 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version