Connect with us

കേരളം

സംസ്ഥാനത്തെ ചൈൽഡ്‌ലൈൻ കരാർ പ്രകാരമുള്ള ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് മൂന്ന് മാസം

Published

on

സംസ്ഥാനത്തെ ചൈൽഡ്‌ലൈൻ കരാർ പ്രകാരമുള്ള ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് മൂന്ന് മാസം പിന്നിടുന്നു.എൻ.ജി.ഒകൾ സാമ്പത്തിക പിന്തുണ നൽകാത്തതാണ് ശബളം മുടങ്ങാൻ കാരണം. ഈ മാസം 30 നകം ശമ്പളം നൽകിയില്ലെങ്കിൽ ഫീൽഡ് സന്ദർശനം ബഹിഷ്‌ക്കരിക്കാനാണ് ജീവനക്കാരുടെ തീരുമാനം.

ഒരു ജില്ലയിൽ 4 എൻജിഒകളുടെ എങ്കിലും പിന്തുണയോടെയാണ് ചൈൽഡ്‌ലൈൻ സംവിധാനം പ്രവർത്തിക്കുന്നത്. മിക്ക ജില്ലകളിലും എൻജിഒകൾ പൂർണ മായോ ഭാഗികമായോ സാമ്പത്തിക സഹായം നൽകുന്നത് അവസാനിപ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണം. നിലവിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഓരോ കേസുകൾക്കും സ്വയം പണം കണ്ടെത്തേണ്ട അവസ്ഥയിലാണ് ജീവനക്കാർ. ഒട്ടേറെപ്പേർ ഇതിനിടെ ജോലി ഉപേക്ഷിക്കുകയും ചെയ്തു.

കേന്ദ്രസർക്കാർ ചൈൽഡ് ലൈൻ ഇന്ത്യ ഫൗണ്ടേഷനുമായും , തിരഞ്ഞെടുക്കപ്പെട്ട എൻജി കളുമായും ഉണ്ടാക്കിയ കരാർ പ്രകാരം എൻജിഒകളിൽ നിന്ന് മുൻകൂർ ഫണ്ട് സ്വീകരിക്കുകയും കേന്ദ്ര ഫണ്ട് വരുമ്പോൾ ആ തുക തിരികെ നൽകുകയും ചെയ്യുന്ന രീതിയിലായിരുന്നു പ്രവർത്തനം.എന്നാൽ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലേക്ക് ചൈൽഡ്‌ലൈൻ മാറ്റാനുള്ള വിവാദ തീരുമാനത്തിന് പിന്നാലെ കേന്ദ്രഫണ്ട് നിർത്തിവച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധി രൂക്ഷമാക്കിയത്.

ഈ വർഷം ഇതുവരെ ഫണ്ട് ലഭിക്കാത്തതിനെത്തുടർന്ന് ലക്ഷക്കണക്കിന് രൂപ എൻജികൾക്ക് കുടിശികയുണ്ട്.കൂടാതെ സർക്കാർ നൽകുന്ന ഫണ്ടിൽ കാലാനുസൃതമായ വർധനവും ഇല്ല. ഈ സാഹചര്യത്തിൽ ഈമാസം 30 നകം കുടിശ്ശിക കൊടുത്ത് തീർത്തിട്ടില്ലങ്കിൽ അടുത്ത മാസം മുതൽ ഫീൽഡ് സർവ്വീസ് അവസാനിപ്പിക്കുമെന്ന് ചൂണ്ടി കാണിച്ച് ജീവനക്കാർ സർക്കാരിന് നോട്ടീസ് നൽകി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം11 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം13 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം15 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം16 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം17 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം17 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം2 days ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം2 days ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version