Connect with us

കേരളം

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭയില്‍ കയ്യാങ്കളി ; എല്‍ഡിഎഫ്-യുഡിഎഫ് അംഗങ്ങള്‍ ഏറ്റുമുട്ടി

ഇരിങ്ങാലക്കുട നഗരസഭയില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെച്ചൊല്ലിയാണ് എല്‍ഡിഎഫ്, യുഡിഎഫ് അംഗങ്ങള്‍ നഗരസഭയില്‍ ഏറ്റുമുട്ടിയത്. കൗണ്‍സിലര്‍മാരെ പിന്നീട് പൊലീസ് എത്തിയാണ് പിന്തിരിപ്പിച്ചത്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് ബഹളത്തില്‍ കലാശിച്ചത്.

ഇരിങ്ങാലക്കുട നഗരസഭയിലെ 20 ഓളം വാര്‍ഡുകളില്‍ സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ നല്‍കിയത് കരുവന്നൂര്‍ ബാങ്ക് വഴിയാണ്. ബാങ്കിലെ സാമ്പത്തിക തട്ടിപ്പ് വിവാദമായതോടെ പെന്‍ഷന്‍ വിതരണവും നിലച്ചിരുന്നു. ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ അടിയന്തര കൗണ്‍സില്‍ യോഗം വിളിക്കണമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭ ചെയര്‍പേഴ്‌സണ് കത്തു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിളിച്ച യോഗമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

കൊണ്‍സിലര്‍ ശ്യാംലിന്‍ അവതിപ്പിച്ച പ്രമേയത്തില്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിന് പങ്കുണ്ടെന്നും, സിപിഎമ്മിന്റെ ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ തട്ടിപ്പില്‍ പങ്കാളികളാണെന്നുമുള്ള പരാമര്‍ശം നടത്തിയതാണ് സിപിഎം കൗണ്‍സിലര്‍മാരെ ചൊടിപ്പിച്ചത്. ഇതിനെതിരെ സിപിഎം അംഗങ്ങള്‍ രംഗത്തുവന്നതോടെ, കൗണ്‍സില്‍ യോഗം തര്‍ക്കത്തില്‍ കലാശിച്ചു.

ഇതിനിടെ ബാങ്ക് തട്ടിപ്പ് ചര്‍ച്ച ചെയ്യേണ്ടെന്നും, പെന്‍ഷന്‍ കാര്യം മാത്രം ചര്‍ച്ച ചെയ്താല്‍ മതിയെന്നും പെയര്‍പേഴ്‌സന്‍ പറഞ്ഞു. സിപിഎം കൗണ്‍സിലര്‍മാര്‍ക്കെതിരെ യുഡിഎഫ്, ബിജെപി അംഗങ്ങള്‍ പ്രതിഷേധിച്ചു. പൊലീസ് എത്തിയാണ് അംഗങ്ങളെ പിന്തിരിപ്പിച്ചത്. പിന്നീട് നഗരസഭ ഉപരോധിച്ചും പ്രതിപക്ഷ കൊണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം14 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version