Connect with us

കേരളം

കരുവന്നൂർ ബാങ്ക് കൺസോർഷ്യം അടുത്ത മാസം മുതൽ; മൂന്നു വർഷത്തിനകം പ്രതിസന്ധി പരിഹാരം

കരുവന്നൂർ ബാങ്ക് കൺസോർഷ്യം അടുത്ത മാസം തുടങ്ങുമെന്ന് കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ കണ്ണൻ. മന്ത്രിസഭയിൽ ചർച്ച ചെയ്ത ശേഷം സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ കണ്ണൻ പറഞ്ഞു. കരുവന്നൂർ ബാങ്ക് പ്രതിസന്ധി മൂന്ന് കൊല്ലത്തിനകം പരിഹരിക്കും. നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും എം.കെ കണ്ണൻ പറഞ്ഞു. കോടികളുടെ നിക്ഷേപ തട്ടിപ്പ് നടന്ന കരുവന്നൂർ സഹകരണ ബാങ്കിന് രക്ഷാ പാക്കേജ് ആയാണ് കൺസോർഷ്യം തുടങ്ങുന്നത്.

വായ്പാ തട്ടിപ്പിനെ തുടർന്ന് പ്രതിസന്ധിയിലായ കരുവന്നൂർ ബാങ്കിന് കേരള ബാങ്കിന്റെ 100 കോടിയുടെ രക്ഷാ പാക്കേജ് ആണ് തയാറായത്. തൃശൂർ ജില്ലയിലെ 160 സഹകരണ ബാങ്കുകളെ ഉൾപ്പെടുത്തി കൺസോർഷ്യം രൂപീകരിച്ചു. അതേസമയം കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിൽ പുതിയ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ബിജു കരീം, ജീൽസ്, ബിജോയ് എന്നിവരെ പ്രതികളാക്കിയാണ് എഫ്.ഐആർ ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്തത്. ബിജു കരീം ബാങ്കിന്റെ മാനേജരും, സി.കെ ജിൽസ് ബാങ്കിന്റെ ചീഫ് അക്കൗണ്ടന്റും ബിജോയ് കമ്മീഷൻ ഏജന്റുമായിരുന്നു.

നെല്ലായി സ്വദേശി സുജോയിയുടെ പരാതിയിലാണ് പുതിയ കേസ്. ബാങ്കിൽ അംഗത്വമെടുക്കുന്നതിന് നൽകിയ രേഖകളുപയോഗിച്ച് ആദ്യം 25 ലക്ഷത്തിൻ്റെയും പിന്നീട് 50 ലക്ഷം രൂപയുടെയും വായ്പ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട് 14 കേസുകളാണ് നിലവിലുള്ളത്. അതേസമയം വായ്പ തട്ടിപ്പിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കരുവന്നൂര്‍ ബാങ്കിനായുളള കണ്‍സോര്‍ഷ്യം രൂപീകരണത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഭൂരിഭാഗം സഹകരണബാങ്കുകളും കണ്സോ‍ർഷ്യവുമായി സഹകരിക്കും. 138 സഹകരണ ബാങ്കുകള്‍ ഇതിനായി സമ്മതപത്രം നല്‍കിയതായി കേരള ബാങ്ക് അധികൃതര്‍ അറിയിച്ചു. നിക്ഷേപകര്‍ക്ക് ഏറെ ഗുണകരമാണ് കണ്‍സോര്ഷ്യമെന്നാണ് സഹകരണമേഖലയിലെ വിദഗ്ധരുടെ വിലയിരുത്തല്‍.

മാസങ്ങളായി പണത്തിനായി വരി നിൽക്കുന്ന കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് ആശ്വസിക്കാം. ബാങ്കിൻ്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള രക്ഷാ പാക്കേജ് ഉടൻ നടപ്പിലാക്കും. തൃശൂർ ജില്ലയിലെ ഓരോ സഹകരണ ബാങ്കുകളിലെയും നിക്ഷേപതുകയുടെ ഒരു ശതമാനം വീതമാണ് സമാഹരിക്കുക. ഇങ്ങനെ കിട്ടുന്ന 100 കോടിയിൽ 25 ശതമാനം നിക്ഷേപർക്ക് നൽകും. ബാക്കി തുക ബാങ്കിൻ്റെ മറ്റ് കാര്യങ്ങൾക്ക് ഉപയോഗിക്കാനാണ് തീരുമാനം.

സഹകരണ സംഘങ്ങളിൽ നിന്ന് സമാഹരിക്കുന്ന തുക 3 വർഷത്തിനുള്ളിൽ തിരികെ നൽകും. 7 അംഗ സമിതി മേൽനോട്ടം വഹിക്കും. ഏഴര ശതമാനം പലിശയാണ് ബാങ്കുകൾക്ക് നൽകുക. കേരള ബാങ്കിൽ നിക്ഷേപിച്ചാൽ പ്രതിമാസം ആറേകാൽ ശതമാനമാണ് ബാങ്കുകൾക്ക് പലിശ ലഭിക്കുക. അതിനാൽ കൺസോർഷ്യത്തിന് ഭാഗമാകുന്നത് പ്രാഥമിക സഹകരണ ബാങ്കുകൾക്കും ഊർജം പകരും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം32 mins ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം6 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം6 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം6 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം1 week ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം1 week ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version