Connect with us

കേരളം

നിയമിച്ചവർ തന്നെ ഉത്തരം പറയെട്ടെ; പ്രതികരണവുമായി കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍

Published

on

ഗവർണറുടെ നടപടിക്ക് പിന്നിൽ മറ്റ് താത്പര്യങ്ങളുള്ളതായി സംശയിക്കുന്നുവെന്ന് കണ്ണൂർ വിസി ​ഗോപിനാഥ് രവീന്ദ്രൻ.‌ സംസ്ഥാനത്തെ 9 വൈസ് ചാൻസലർമാരോട് രാജി ആവശ്യപ്പെട്ട ​ഗവർണറുടെ നടപടിയോട് പ്രതികരിച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. ‘ഷോ കോസിന് ഞാനെന്ത് മറുപടി കൊടുക്കണമെന്ന് അറിയില്ല. തന്നെ നിയമിച്ചവർക്കാണ് മറുപടി പറയാനാവുക. ചരിത്ര കോൺഗ്രസുമായി ബന്ധപ്പെട്ട ഗവർണർ ആവശ്യപ്പെട്ട റിപ്പോർട്ട് കൊടുത്തിരുന്നു. ഷോ കോസ് നൊട്ടീസിന് മറുപടി കൊടുക്കും. എന്നാൽ എന്ത് എഴുതണം എന്നറിയില്ല.

സെർച്ച് കമ്മറ്റിയിൽ എത്ര പേരുണ്ടെന്നൊന്നും തനിക്കറിയില്ല. താൻ കേരളത്തിൽ പോലും ഇല്ലാത്ത ആളാണ്. കേരളത്തിൽ ആദ്യഘട്ടത്തിൽ യുജിസി നിയമം പാലിച്ചിരുന്നില്ല.’ പഴയ രീതിയാണ് ഇവിടെ ഫോളോ ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘നിരവധി തവണ ക്രിമിനലെന്ന് വിളിച്ചാൽ ഒരാൾ ക്രിമിനലാണെന്ന് ആളുകൾ കരുതും. കെടിയു വിധി എല്ലാവർക്കും ബാധകമാണോ എന്ന നിയമവശം തനിക്കറിയില്ല. യുജിസി നിയമനത്തെ കുറിച്ച് പറയുന്നുണ്ട്, അതിൽ പാനൽ വേണമെന്നെല്ലാം പറയുന്നുണ്ട്, അത് ശരിയാണ്. എന്നാൽ വിസിയെ എങ്ങനെ ടെർമിനേറ്റ് ചെയ്യണമെന്ന് പറയുന്നില്ല.

ഓരോ വിസിയെയും പുറത്താക്കാൻ ഓരോ യൂണിവേഴ്സിറ്റിക്കും വേറെ നിയമമാണ്. എല്ലാ വി സി മാരെയും പുറത്താക്കുമെന്ന് പറയുന്നതിൽ ഗവർണർക്ക് രാഷ്ട്രീയ താൽപര്യമുണ്ടെന്ന് താൻ വിചാരിക്കുന്നു. അപ്പോയിൻ്റ് ചെയ്ത ആൾ ആദ്യം തന്നെ അക്കാര്യം പരിശോധിക്കേണ്ടിയിരുന്നു. കെടിയു വിധി തനിക്കും ബാധകമാവും എന്നാണ് കരുതുന്നത്. എന്നാൽ കേരളത്തിലെ നിയമനം ആദ്യഘട്ടത്തിൽ യുജിസി റെഗുലേഷൻ അനുസരിച്ചായിരുന്നില്ല.’ കണ്ണൂർ വിസി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

​ഗവർണറുടെ നടപടിയിൽ ഹൈക്കോടതി ഉത്തരവ് പുറത്തിറങ്ങിയിരുന്നു. ഗവര്‍ണർ അന്തിമ ഉത്തരവ് പറയും വരെ സംസ്ഥാനത്തെ ഒൻപത് വൈസ് ചാൻസലർമാർക്കും തൽസ്ഥാനത്ത് തുടരാമെന്നാണ് ഹൈക്കോടതി ഉത്തരവ്. രാജിവച്ച് പുറത്തുപോകണമെന്ന ഗവർണറുടെ ഉത്തരവ് നിയമപരമല്ലെന്നും നടപടിക്രമങ്ങൾ പാലിച്ചല്ലെന്നുമുളള വൈസ് ചാൻസലർമാരുടെ വാദം അംഗീകരിച്ചാണ് നടപടി. തങ്ങളുടെ ഭാഗം കേൾക്കാതെയുളള ഗവർണറുടെ നടപടി സ്വഭാവിക നീതിയുടെ ലംഘനമാണെന്ന വൈസ് ചാൻസലർമാരുടെ വാദം സിംഗിൾ ബെഞ്ച് അംഗീകരിച്ചു.

നിശ്ചിത യോഗ്യതയില്ലെങ്കിൽ, മാനദണ്ഡം പാലിച്ചല്ല നിയമനമെങ്കിൽ വൈസ് ചാൻസലർമാരെ തൽസ്ഥാനത്ത് നിന്ന് നീക്കാൻ ഗവർണർക്ക് അവകാശമുണ്ട്. എന്നാൽ അതിന് സ്വീകരിക്കുന്ന നടപടികൾ ചട്ടപ്രകാരമാകണം. ഒന്‍പത് വിസിമാരുടെ കാര്യത്തിലും ഇതുണ്ടായില്ല. അവരുടെ ഭാഗം കേൾക്കാതെ രാജിവെച്ച് പുറത്തുപോകാൻ ആവശ്യപ്പെട്ടത് നിയമപരമല്ല. ഇക്കാര്യത്തിൽ നടപടിക്രമങ്ങൾ പാലിച്ച് ഗവർണർക്ക് മുന്നോട്ടുപോകാൻ തടസമില്ല. പത്തുദിവസത്തിനുളളിൽ വിസിമാർ നൽകുന്ന മറുപടികേട്ട് ചാൻസലർക്ക് അന്തിമ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം11 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം12 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം16 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം20 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം21 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം21 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം22 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം22 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version