Connect with us

കേരളം

കണ്ണൂര്‍ സര്‍വകലാശാല വിസിക്ക് പുനര്‍ നിയമനം

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം. നാല് വര്‍ഷത്തേക്ക് വിസിയായി ഗോപിനാഥിനെ നിയമിക്കാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി. സംസ്ഥാനത്ത് ആദ്യമായാണ് വിസിക്ക് പുനര്‍നിയമനം ലഭിക്കുന്നത്.

പുതിയ വൈസ് ചാന്‍സലര്‍ക്കായി അപേക്ഷ സ്വീകരിച്ച് വരുന്നതിനിടെയാണ് ഗോപിനാഥിന്റെ പുനര്‍നിയമിക്കാനുള്ള തീരുമാനം വന്നിരിക്കുന്നത്. സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നു. സര്‍വകലാശാല ചട്ടങ്ങള്‍ അനുസരിച്ച് വിസിക്ക് പുനര്‍ നിയമനം നല്‍കാം. ഈ വ്യവസ്ഥകളില്‍ വിശദമായ നിയമോപദേശം തേടിയ ശേഷമാണ് ഗവര്‍ണര്‍ പുനര്‍നിയമനത്തിന് അനുമതി നല്‍കിയത്.

അതേസമയം സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ വിസിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ ഡോ. പ്രിയ വര്‍ഗീസിനെ ചട്ടവിരുദ്ധമായി നിയമനത്തിനുള്ള ഇന്റര്‍വ്യൂവിന് വിളിച്ചു, അവര്‍ക്ക് ഉയര്‍ന്ന റാങ്ക് നല്‍കി തുടങ്ങിയ പരാതികളുമായി സേവ് യൂനിവേഴ്‌സിറ്റി സമിതിയാണ് രംഗത്തെത്തിയത്.

ഇതുമായി ബന്ധപ്പെട്ട പരാതി ഗവര്‍ണര്‍ക്ക് മുന്നിലും എത്തിയിരുന്നു. പിന്നാലെയാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്. ഇക്കാര്യത്തില്‍ വിശദീകരണം ലഭിക്കുന്ന മുറയ്ക്കായിരിക്കും തുടര്‍ നടപടികള്‍ക്ക് ഗവര്‍ണര്‍ തീരുമാനം എടുക്കുക.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം6 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം6 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം6 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം1 week ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം1 week ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം1 week ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version