Connect with us

കേരളം

കണ്ണൂര്‍ ആസ്റ്റര്‍ മിംസ് വ്യാജ പ്രചരണം; ഒരാള്‍ അറസ്റ്റില്‍

Published

on

aster mims

കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വാരം വലിയന്നൂര്‍ സ്വദേശി മുനീര്‍ അമീറിനെയാണ് എടക്കാട് പോലിസ് അറസ്റ്റ് ചെയ്തത്.

കോവിഡ് 19 രോഗ നിര്‍ണയം തുടങ്ങിയ കാലം മുതല്‍ കേരളത്തില്‍ കോവിഡ് 19 പോസിറ്റീവ് ആയ രോഗികളെ സ്വീകരിക്കാനും ശുശ്രൂഷിക്കാനും തയ്യാറായിട്ടുള്ള ആശുപത്രികള്‍ പ്രഥമസ്ഥാനം ആസ്റ്റര്‍ മിംസ് കണ്ണൂരിനാണെന്ന് സര്‍ക്കാര്‍ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്.

രോഗികളുടെ ശൂശ്രൂഷയുമായി ബന്ധപ്പെട്ട് അന്യായവും വാസ്ഥവ വിരുദ്ധവുമായ നിരവധി കുപ്രചരണങ്ങള്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച മുനീര്‍ അമീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മരണം സംഭവിക്കുന്ന രോഗികളില്‍ കോവിഡ് 19 പോസറ്റീവാക്കി റിസള്‍ട്ട് നല്‍കുകയും ആന്തരിക അവയവങ്ങള്‍ എടുത്തുമാറ്റുകയും ചെയ്യുന്ന തരത്തില്‍ വ്യാജ പ്രചരണം നടത്തി ജനങ്ങളില്‍ ആശങ്കയും ഭീതിയും ഉണ്ടാക്കിയതിനെതിരെ മാനേജ്മെന്റ് നല്‍കിയ പരാതിയിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

കൂടാതെ ഇത്തരം അപവാദ പ്രചരണം നടത്തിയ ഏതാനും വ്യക്തികള്‍ക്കെതിരെയും മാനേജ്മെന്റിന്റെ പരാതിയില്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടക്കുന്നതായി പോലിസ് അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version