Connect with us

കേരളം

ഡൊമിനിക് മുമ്പും സ്ഫോടനം ആസൂത്രണം ചെയ്തിരുന്നോ? ‘യഹോവ സാക്ഷി’ വിട്ടവരുടെ വിവരങ്ങളും തേടി പൊലീസ്

Screenshot 2023 10 29 172044

കളമശേരി സ്ഫോടനക്കേസ് അന്വേഷണം വ്യാപിപ്പിക്കാന്‍ പൊലീസ്. പ്രതി ഡൊമിനിക് മാർട്ടിൻ ഗൾഫിൽ നിന്ന് തിരിച്ചെത്തിയശേഷം ബന്ധപ്പെട്ടവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. യഹോവ സാക്ഷികളിൽ നിന്ന് വിട്ടുപോയവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. യഹോവ സാക്ഷികളുടെ മുൻ കൺവെൻഷനുകളിൽ സ്ഫോടനം നടത്താൻ ഡൊമിനിക് പദ്ധതിയിട്ടിരുന്നോയെന്നതും അന്വേഷണ പരിധിയിലുണ്ട്.

സഭയിൽ നിന്ന് സമീപകാലങ്ങളിൽ പിൻമാറിയവർ, പുറത്താക്കപ്പെട്ടവർ, വിയോജിപ്പുകൾ പ്രകടിപ്പിച്ചവർ, നേതൃത്വത്തെ എതിർത്തവർ തുടങ്ങിയവരുടെ വിവരങ്ങളാണ് ശേഖരിക്കാൻ ആരംഭിച്ചത്. സ്ഫോടനത്തിന് ബാഹ്യപ്രേരണയോ പിന്തുണയോ ലഭിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. യഹോവ സാക്ഷികളുടെ മുമ്പ് നടന്ന പ്രാർത്ഥനാ കൂട്ടായ്മകൾ, യോഗങ്ങൾ, കൺവെൻഷനുകൾ എന്നിവയുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഇവിടങ്ങളിൽ ഡൊമിനിക് പങ്കെടുത്തിട്ടുണ്ടോ എന്നറിയുകയാണ് ലക്ഷ്യം.

കളമശേരിയിലെ കൺവെൻഷനിൽ ഇയാളെ കണ്ടവരുടെ മൊഴിയും കേസിൽ നിർണായകമാണ്. യഹോവ സാക്ഷികളുടെ കണ്‍വന്‍ഷനില്‍ പങ്കെടുത്തവരില്‍ ചിലര്‍ സംഭവദിവസം ഡൊമിനിക് മാര്‍ട്ടിനെ കണ്ടതായി പൊലീസിനെ അറിയിച്ചിരുന്നു. ഇവരുടെ ലിസ്റ്റ് തയ്യാറാക്കുകയാണ് പൊലീസ്. തിരിച്ചറിയല്‍ പരേഡിന് കോടതി അംഗീകാരം ലഭിച്ചശേഷം ഇവരോട് ഹാജരാകാനും ആവശ്യപ്പെടും. കാക്കനാട്ടെ ജില്ലാ ജയിലില്‍ തിരിച്ചറിയല്‍ പരേഡ് നടത്താനാണ് തീരുമാനം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം45 mins ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം52 mins ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം19 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം21 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം22 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം24 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version