Connect with us

കേരളം

രാത്രിയില്‍ നഗരത്തിലെത്തുന്ന വനിതകള്‍ക്ക് സുരക്ഷിതമായി ഉറങ്ങാം, സൗജന്യ താമസവും ഭക്ഷണവും; കാക്കനാട് ‘എന്റെ കൂട്’ ഒരുങ്ങുന്നു

Published

on

വിവിധ ആവശ്യങ്ങള്‍ക്കായി ജില്ലാ ആസ്ഥാനത്തെത്തി രാത്രി വൈകി മടങ്ങി പോകാന്‍ സാധിക്കാത്ത വനിതകള്‍ക്കായി സംസ്ഥാന വനിത ശിശു വികസന വകുപ്പ് ആരംഭിക്കുന്ന ‘എന്റെ കൂട്’ താമസകേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. കാക്കനാട് ഐഎംജി ജംങ്ഷനു സമീപം നിര്‍ഭയ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് എന്റെ കൂട് പ്രവര്‍ത്തനമാരംഭിക്കുന്നത്.

പരീക്ഷകള്‍, അഭിമുഖം, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് എത്തി അന്നുതന്നെ മടങ്ങാന്‍ സാധിക്കാത്ത വനിതകള്‍ക്ക് എന്റെ കൂടില്‍ താമസിക്കാം. ജില്ലയുടെ ഭരണ സിരാകേന്ദ്രം എന്നതിനു പുറമെ ഇന്‍ഫോപാര്‍ക്ക്, പ്രത്യേക സാമ്പത്തിക മേഖല, വിവിധ വ്യവസായ കേന്ദ്രങ്ങള്‍ എന്നിവ സ്ഥിതി ചെയ്യുന്നതിനാല്‍ നിരവധി സ്ത്രീകള്‍ക്കു കേന്ദ്രത്തിന്റെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷ.

വൈകീട്ട് അഞ്ചു മുതല്‍ രാവിലെ 7 വരെയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. പരമാവധി 20 പേര്‍ക്ക് ഒരേ സമയം ഇവിടെ താമസിക്കാം. സൗജന്യ താമസത്തിനു പുറമെ സൗജന്യ രാത്രി ഭക്ഷണവും ലഭിക്കും. രണ്ട് മള്‍ട്ടി ടാസ്‌കിങ് കെയര്‍ ടേക്കര്‍മാരേയും ഒരു ശുചീകരണ തൊഴിലാളിയേയും കേന്ദ്രത്തില്‍ നിയോഗിക്കും.

സ്ത്രീകള്‍, പെണ്‍കുട്ടികള്‍, 12 വയസിനു താഴെ പ്രായമുള്ള ആണ്‍കുട്ടികള്‍ എന്നിവര്‍ക്കായിരിക്കും താമസിക്കാന്‍ സാധിക്കുന്നത്. മാസത്തില്‍ പരമാവധി മൂന്നു ദിവസം വരെ സൗജന്യമായി എന്റെ കൂടിന്റെ താമസ സൗകര്യം ഉപയോഗപ്പെടുത്താം. അധികമായി വരുന്ന ഓരോ ദിവസത്തിനും 150 രൂപ അധികമായി നല്‍കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം15 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം16 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം16 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version