Connect with us

കേരളം

കെ സുഭാഷ് ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി

Published

on

ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനായ എം ഗണേശനെ മാറ്റി. തിരുവനന്തപുരം പാലോട് ചേര്‍ന്ന ആര്‍എസ് എസ് സംസ്ഥാന പ്രചാരക് ബൈഠകിലാണ് നിര്‍ണായക തീരുമാനം. പകരം സഹ സെക്രട്ടറിയായിരുന്ന കെ സുഭാഷിനെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു.

ഇതോടെ അടുത്ത ദിവസങ്ങളില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിലും അഴിച്ചുപണിക്ക് സാധ്യതയേറി. രണ്ടു ടേം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഗണേശനെ മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്. കുറച്ചുകാലമായി സംഘടനാ സെക്രട്ടറിയും ബിജെപി നേതൃത്വവും സ്വരച്ചേര്‍ച്ചയിലായിരുന്നില്ല.

കെ ആര്‍ ഉമാകാന്തന്‍ മാറിയ ശേഷം നാലുവര്‍ഷമായി ബിജെപി സംഘടനാ സെക്രട്ടറിയായിരുന്നു കാസര്‍കോടുകാരനായ ഗണേശന്‍. ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയ ഗണേശനെ ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യനായി ( സംസ്ഥാന കമ്മിറ്റി അംഗം) നിയമിച്ചു. ഇന്നും നാളെയുമായി ബിജെപി സംസ്ഥാന നേതൃയോഗം കൊച്ചിയില്‍ ചേരുന്നുണ്ട്.

അതില്‍ പങ്കെടുക്കാനായി ബിജെപി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് എത്തുന്നുണ്ട്. യോഗശേഷം ബി എല്‍ സന്തോഷ് ആര്‍എസ്എസ് നേതൃത്വവുമായി നടത്തുന്ന കൂടിക്കാഴ്ച കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ക്ക് നിര്‍ണായകമാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം3 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം3 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം4 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version