Connect with us

കേരളം

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നാല് മണിക്കൂര്‍; കെ റെയിൽ മാപ്പ് പ്രസിദ്ധീകരിച്ചു

Published

on

WhatsApp Image 2021 06 13 at 4.59.38 PM

കേരളത്തിലെ റെയില്‍മേഖലയ്ക്ക് വന്‍ കുതിപ്പുണ്ടാകുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ ആരംഭിക്കാനിരിക്കെ പാത ഏതൊക്കെ സ്ഥലങ്ങളിലൂടെ കടന്നു പോകുമെന്ന് അറിയാന്‍ മാപ്പ് പ്രസിദ്ധീകരിച്ചു.

സ്മാര്‍ട്ട്‌ഫോണില്‍ പ്രവര്‍ത്തിക്കുന്ന വിധത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ഗൂഗിള്‍ മാപ്പിലാണ് പാതയുടെ അലൈന്‍മെന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പാതയില്‍ നേരിയ വ്യത്യാസങ്ങള്‍ പ്രതീക്ഷിക്കാമെങ്കിലും ഓരോ സ്ഥലത്തിന്റെ കൃത്യമായ വിവരങ്ങള്‍ മാപ്പില്‍ നിന്നും കണ്ടെടുക്കാം. keralarail.com എന്ന വെബ്‌സൈറ്റിലാണ് പാതയുടെ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പാതയുടെ ആകെ നീളം 530.6 കിലോമീറ്ററായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് നാലു മണിക്കൂര്‍ കൊണ്ട് പിന്നിടുമെന്നാണ് കരുതുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ എത്തുന്ന ഈ സില്‍വര്‍ ലൈന്‍ട്രാക്കില്‍ 11 സ്‌റ്റേഷനുകള്‍ ഉണ്ട്. ഇതില്‍ നെടുമ്ബാശേരി വിമാനത്താവളത്തിനോടു ചേര്‍ന്ന് ഇതിന് സ്‌റ്റേഷന്‍ അനുവദിച്ചിരിക്കുന്നു.

തിരുവനന്തപുരത്തു നിന്നും എറണാകുളത്ത് എത്താന്‍ ഒന്നരമണിക്കൂര്‍ മതിയെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത. ഒരു ട്രെയിനില്‍ 675 പേര്‍ക്ക് ഇരിക്കാവുന്ന വിധത്തില്‍ തയ്യാറാക്കുന്ന ഇലക്‌ട്രിക്ക് മള്‍ട്ടിപ്പിള്‍ യൂണിറ്റില്‍ ഒന്‍പത് കോച്ചുകള്‍ ഉണ്ടാവും. ട്രെയ്‌നുകള്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലാവും സഞ്ചരിക്കുന്നത്.

ട്രെയ്‌നുകള്‍ സഞ്ചരിക്കുന്ന പാതയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ കെറെയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സില്‍വര്‍ലൈന്‍ കോറിഡോറിന്റെ അലൈന്‍മെന്റ് എന്ന പേരില്‍ ഗൂഗിള്‍ മാപ്പിന്റെ സഹായത്തോട പ്രസിദ്ധീകരിച്ചിരിക്കുന്നത് ആര്‍ക്കും പരിശോധിക്കാം. ഓരോ സ്ഥലത്തെക്കുറിച്ചും അന്വേഷിക്കാന്‍ ഇവിടെ സേര്‍ച്ച്‌ ബട്ടണും നല്‍കിയിരിക്കുന്നു.

പാതയുടെ സ്ഥലമേറ്റെടുപ്പിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടേയുള്ളു. ഓരോയിടത്തു കൂടിയും പാത കടന്നു പോകുന്നതിനെക്കുറിച്ച്‌ വിശദമായി മാപ്പില്‍ നിന്നും അറിയാം. https://keralarail.com/alignment-of-silver-line-corridor/

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം11 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version