Connect with us

കേരളം

കെ.എം ഷാജിയുടെ വീട് പൊളിക്കേണ്ട; പകരം പിഴയൊടുക്കിയാല്‍ മതിയെന്ന് കോര്‍പറേഷന്‍ 

Published

on

1603898371 419311920 KMSHAJI

കെ.എം ഷാജി എം.എല്‍.എയുടെ അനധികൃത നിര്‍മാണം നടത്തിയ മാലൂര്‍കുന്നിലെ വീട് പൊളിക്കേണ്ടി വരില്ല. പകരം പിഴയൊടുക്കിയാല്‍ മതിയെന്ന് കോഴിക്കോട് കോര്‍പറേഷന്‍ അറിയിച്ചു.

ഇതനുസരിച്ച് പുതുക്കിയ പ്ലാന്‍ എം.എല്‍.എ അംഗീകാരത്തിനായി കോര്‍പറേഷന് സമര്‍പ്പിച്ചു. 3000 സ്‌ക്വയര്‍ഫീറ്റിനു നല്‍കിയ അനുമതിയില്‍ 5600 സ്‌ക്വയര്‍ഫീറ്റ് വീട് നിര്‍മ്മിച്ചെന്നായിരുന്നു കോഴിക്കോട് കോര്‍പറേഷന്റെ കണ്ടെത്തല്‍.

അനധികൃത നിര്‍മാണമെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് വീട് പൊളിച്ചുനീക്കാന്‍ ഒരാഴ്ച മുന്‍പ് നോട്ടീസ് നല്‍കിയത്.

എന്നാല്‍ എം.എല്‍.എയുടെ വിശദീകരണം പരിശോധിച്ച കോര്‍പറേഷന്‍ വീട് പൊളിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. പകരം പിഴയൊടുക്കിയാല്‍ മതി.

37 സെന്റില്‍ നിര്‍മിച്ച വീടിന് ഒന്നരലക്ഷം രൂപ പിഴ അടയ്‌ക്കേണ്ടി വരും. 1,38,590 രൂപ പിഴയടക്കമുള്ള നികുതി ഇനത്തിലും അനധികൃത നിര്‍മാണത്തിനുള്ള പിഴയായി 15,500 രൂപയുമാണ് അടയ്‌ക്കേണ്ടത്.

ഇതടയ്ക്കാമെന്ന് കാട്ടി കെ.എം ഷാജി എം.എല്‍.എ പുതുക്കിയ പ്ലാന്‍ അംഗീകാരത്തിനായി കോര്‍പ്പറേഷന് നല്‍കി. കെ.എം ഷാജിയുടെ ഭാര്യ കെ.എച്ച് ആശയുടെ പേരിലുള്ള ഈ വീടിന് ഒരു കോടി അറുപതു ലക്ഷം രൂപ മൂല്യമാണ് കണക്കാക്കിയിട്ടുള്ളത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version