Connect with us

കേരളം

ജസ്റ്റിസ് വി ഭാസ്‌കരന്‍ നമ്പ്യാര്‍ അന്തരിച്ചു

മുൻ അഡ്വക്കേറ്റ് ജനറലും കേരള ഹൈക്കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് വി ഭാസ്കരൻ നമ്പ്യാർ (94) അന്തരിച്ചു. എറണാകുളം എളമക്കരയിലെ വസതിയായ രാജീവ് നഗർ കൃഷ്‌ണവർഷയിൽ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം.

1983 മുതൽ 89 വരെയുള്ള കാലത്താണ് ജസ്റ്റിസ് ഭാസ്കരൻ നമ്പ്യാർ ഹൈക്കോടതി ജഡ്‌ജിയായി സേവനമനുഷ്ഠിച്ചത്. 1981 മുതൽ 83 വരെ ഹൈക്കോടതിയിൽ അഡ്വക്കറ്റ് ജനറലായി പ്രവർത്തിച്ചു. 1982 -83 കാലഘട്ടത്തിൽ കേരള ബാർ കൗൺസിൽ ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിരമിച്ചശേഷം സുപ്രീംകോടതിയിൽ സീനിയർ അഭിഭാഷകനായി തുടർന്നു.

സുപ്രീംകോടതിയിലെ കേരളത്തിൻറെ സീനിയർ സ്റ്റാൻഡിങ് കൗൺസലായും പ്രവർത്തിച്ചിരുന്നു. കേരള ഉപലോകായുക്തയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 1927 നവംബർ 19ന് കണ്ണൂർ താഴെ ചൊവ്വ വയക്കര പടന്നക്കോടു വീട്ടിലാണ് ജനനം.

ബിരുദ പഠനത്തിനുശേഷം മദ്രാസ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് ബി എൽ എടുത്തു. 1953ൽ മദ്രാസ് ഹൈകോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. നാല് തവണ കേരള സർവകലാശാലയുടെ സ്റ്റാൻഡിങ് കൗൺസലായും അദ്ദേഹം പ്രവർത്തിച്ചു. സിവിൽ, സർവിസ് നിയമങ്ങളിൽ ഏറെ വൈദഗ്ധ്യമുള്ള അഭിഭാഷകനായിരുന്നു അദ്ദേഹം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം11 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം13 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം14 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം15 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം15 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം1 day ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം1 day ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം2 days ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version