Connect with us

കേരളം

ജെസ്ന തിരോധാനം: ഹേബിയസ് കോർപസ് ഹർജി പിൻവലിച്ചു

Published

on

jesna missing
2018 മാര്‍ച്ച് 20ന് കാണാതായ ജസ്‌ന

 

കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്ന ജസ്‌നയെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഹേബിയസ് കോര്‍പ്പസ് ഹർജി പിന്‍വലിച്ചു. സാങ്കേതിക പിഴവുകള്‍ ഉള്ള ഹരജി തള്ളേണ്ടി വരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയതേടെയാണ് ഹർജി പിന്‍വലിച്ചത്.

ജസ്റ്റിസ് വിനോദ് ചന്ദ്രന്‍, എംആര്‍ അനിത എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കൊച്ചിയിലെ ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടനയാണ് ഹർജിക്കാര്‍. ജസ്മനയെ കാണാതായിട്ട് രണ്ട് വര്‍ഷമായെന്നും ഇടപെടല്‍ വേണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം.

ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിച്ചു കഴിഞ്ഞെന്നും അന്വേഷണം ഉടന്‍ ഫലം കാണുമെന്നും നേരത്തെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെജി സൈമണ്‍ പറഞ്ഞിരുന്നു. ജസ്നയുടെ യാത്രാവിവരങ്ങള്‍, ആരൊക്കെയായി ബന്ധപ്പെട്ടു, കുടുംബം-സുഹൃത്ത് ബന്ധം തുടങ്ങിയവ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നും അന്വേഷണരീതിയില്‍ പുരോഗതിയുണ്ട്. സത്യം ഉടന്‍ പുറത്തുവരുമെന്നും സൈമണ്‍ പറഞ്ഞിരുന്നു.

2018 മാര്‍ച്ച് 20നാണ് ജസ്നയെ കാണാതായത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും തിരോധാനം സംബന്ധിച്ച് അന്വേഷണം നടത്തി. എന്നാല്‍ ജസ്നയെ സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചില്ല. ഒപ്പം നിരവധി വ്യാജവാര്‍ത്തകളും പ്രചരിച്ചു.

ജസ്നയോട് സാദൃശ്യമുള്ളവരുടെ ചിത്രങ്ങള്‍ സഹിതമാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ‘ബംഗളൂരില്‍ ജസ്നയെ കണ്ടെത്തി, തമിഴ്നാട് സേലത്ത് കത്തിക്കരിഞ്ഞ മൃതദേഹം ജസ്നയുടെതാണ്, മലപ്പുറത്തും കോട്ടക്കലിലും ജസ്നയെ കണ്ടു’ തുടങ്ങിയവ വ്യാജകഥകളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്.

കൊച്ചിയിലെ ക്രിസ്ത്യൻ അലയൻസ് ആന്റ് സോഷ്യൽ ആക്ഷൻ എന്ന സംഘടനയാണ് ഹർജിക്കാർ. രണ്ട് വർഷമായി ജെസ്‌നയെ കാണാതായിട്ടേന്നും ഇക്കാര്യത്തിൽ കോടതി ഇടപെടൽ വേണമെന്നും ആണ് ഹർജിക്കാരുടെ ആവശ്യം. 2018 മാർച്ച് 22 നാണ് കോളേജിലേക്ക് പോയ ജെസ്‌നയെ കാണാതാകുന്നത്.

പൊലീസ് മേധാവി, മുൻ ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി, ജെസ്‌നയുടെ തിരോധാനം അന്വേഷിച്ച പത്തനം തിട്ട മുൻ എസ്‌പിയും വിരമിച്ച ഉദ്യോഗസ്ഥനുമായ കെ.ജി.സൈമൺ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി.

ഇതിനിടെ ചില ഉദ്യോഗസ്ഥരുടെ പേരിൽ ജെസ്‌നയെ കണ്ടെത്തി എന്ന തരത്തിലുള്ള വാർത്തകളും പ്രചരിചെങ്കിലും ഇക്കാര്യത്തിൽ പൊലീസ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

Also read: അപരിചിതരുടെ വീഡിയോ കോൾ എടുക്കരുത്; പോലീസ് സൈബർഡോം

സിറ്റിസൺ കേരളയുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version