Connect with us

കേരളം

സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കും; ജനങ്ങൾക്ക് ബുദ്ധിമുട്ടാകാത്ത തരത്തിലുള്ള വിലവർധനയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കുമെന്ന് ആവർത്തിച്ച് മന്ത്രി.ജെ ചിഞ്ചുറാണി. കർഷകരുടെ ഉത്പാദന ചെലവ് വർധിച്ച സാഹചര്യത്തിലാണ് നടപടി. അതേസമയം, ജനങ്ങൾക്ക് ബുദ്ധിമുട്ടാകാത്ത തരത്തിലുള്ള വിലവർധനയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. ‘പാൽ വില വർധിപ്പിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ആയിട്ടില്ല. ഇടക്കാല റിപ്പോർട്ട് മാത്രമേ ആയിട്ടുള്ളു. ആദ്യം റിപ്പോർട്ട് പരിശോധിക്കണം. മിൽമയ്ക്ക് തന്നെയാണ് വിലവർധിപ്പിക്കാനുള്ള അധികാരം. എന്നാൽ ഇത്തവണ സർക്കാരിനോട് കൂടി സംസാരിച്ച ശേഷമേ വില വർധിപ്പിക്കുള്ളുവെന്ന് കെ.എസ് മണി പറഞ്ഞു.

വില വർധിക്കുമെന്നത് ഉറപ്പാണ്. കാരണം കർഷകർക്ക് ഉത്പാദന ചെലവ് കൂടുതലാണ്. അതുകൊണ്ട് തന്നെ പാൽ വില കൂട്ടുന്നതിനൊപ്പം വിവിധ ക്ഷേമ പദ്ധതികളും ആവിഷ്‌കരിക്കും. ജനങ്ങൾക്ക് ബുദ്ധിമുട്ടാകാത്ത തരത്തിലുള്ള വിലവർധനയാണ് ലക്ഷ്യം വയ്ക്കുന്നത്’- മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.

പാൽവില വർധന സംബന്ധിച്ച് പഠിക്കുന്നതിനായി നിയോഗിച്ച വിദഗ്ദസമിതി നൽകിയ ഇടക്കാല റിപ്പോർട്ട് പരിഗണിച്ചാണ് നിലവിലത്തെ തീരുമാനം.പാലക്കാട് കല്ലേപ്പുളളിയിൽ ചേർന്ന അടിയന്തര ബോർഡ് യോഗത്തിൽ പാൽ ലിറ്ററിന് 8 രൂപ 57 പൈസ വർദ്ദിപ്പിക്കാനാണ് തീരുമാനമായത്. സർക്കാർ കൂടിയാലോചനക്ക് ശേഷമാകും അന്തിമ തീരുമാനം

പാൽവില വർദ്ദിപ്പിക്കണമന്നെത് കർഷകരുടെ ആവശ്യമെന്നാണ് വിദഗ്ദ സമിതി റിപ്പോർട്ടിലുളളത്. വിലകൂട്ടുന്നത് ഏറ്റവും അനിവാര്യമായ സാഹചര്യത്തിലെന്നാണ് മിൽമ ചെയർമാൻ കെഎസ് മണി പറയുന്നത്.21 ന് വിലവർധന പ്രാബല്യത്തിൽ വരുത്താനാണ് മിൽമയുടെ താത്പര്യം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version