Connect with us

കേരളം

പി.ഡബ്യു.സി കമ്പനിക്ക് വിലക്കേര്‍പ്പെടുത്തി ഐ.ടി വകുപ്പ് 

Published

on

1606731715 377817696 PWC

പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ കമ്പനിക്ക് ഐ.ടി വകുപ്പ് വിലക്കേര്‍പ്പെടുത്തി.

സ്വപ്നയുടെ നിയമനത്തിലെ അപാകത ചൂണ്ടിക്കാണിച്ച് രണ്ടു വര്‍ഷത്തേക്ക് പി.ഡബ്യു.സിയെ ഐ.ടി വകുപ്പ് വിലക്കിയത്.

കെ ഫോണുമായുള്ള കരാര്‍ ഇന്ന് തീര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഐ.ടി വകുപ്പ് വിലക്കേര്‍പ്പെടുത്തിയത്. ഇ മൊബിലിറ്റി പദ്ധതിയില്‍ നിന്നും നേരത്തെ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പറിനെ ഒഴിവാക്കിയിരുന്നു.

പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് കണ്‍സള്‍ട്ടന്റായുള്ള എല്ലാ ഇടപാടുകളും പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഐ.ടി വകുപ്പിലെ എല്ലാ പദ്ധതികളില്‍ നിന്നും പി.ഡബ്ല്യു.സിയെ ഒഴിവാക്കാനും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു.

സ്വര്‍ണക്കടത്ത് കേസും സ്വപ്ന സുരേഷ് വിഷയവും ചര്‍ച്ചയായതോടെയാണ് പി.ഡബ്ല്യു.സിയുമായുള്ള സര്‍ക്കാര്‍ സഹകരണം അവസാനിപ്പിക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശിച്ചത്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് വ്യാജ ബിരുദ സര്‍ട്ടഫിക്കറ്റ് ഹാജരാക്കിയാണ് ഐ.ടി വകുപ്പിന് കീഴിലെ കെ.എസ്.ഐ.ടി.ഐ.എല്ലിലെ സ്‌പേസ് പാര്‍ക്ക് പദ്ധതിയില്‍ എത്തിയത്.

സ്വപ്നയുടെ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായിരുന്നു പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് എന്ന പി.ഡബ്ല്യു.സി.

സ്വപ്നയുടേത് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കാറ്റാണെന്ന് തെളിഞ്ഞതിനു പിന്നാലെ സ്വപ്നയുടെ നിയമനത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കെ.എസ്.ഐ.ടി.എല്‍ പി.ഡബ്ല്യു.സിക്ക് നോട്ടിസ് അയച്ചിരുന്നു.

ഇ മൊബിലിറ്റി സ്‌പേസ് പാര്‍ക്ക് പദ്ധതികളില്‍ നിന്ന് പി.ഡബ്ല്യു.സിയെ മാറ്റുകയും ചെയ്തു. കെ.എസ്.ഐ.ടി.ഐ.എല്‍ എം.ഡി ജയശങ്കര്‍ പ്രസാദ് കൂടി അഭിമുഖം നടത്തിയാണ് സ്വപ്നയെ നിയമിച്ചത്.

20 ലക്ഷം രൂപയാണ് സ്വപ്നയുടെ സേവനത്തിന് കെ.എസ്.ഐ.ടി.ഐ.എല്‍ കണ്‍സള്‍ട്ടന്‍സിയായി പി.ഡബ്ല്യു.സിക്ക് നല്‍കിയത്.

ഇതിന് പിന്നാലെയാണ് സ്വപ്ന ഐ.ടി വകുപ്പില്‍ ജോലി നേടിയത് മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കരന്റെ ശുപാര്‍ശയോടെയാണെന്ന ചീഫ് സെക്രട്ടറി തല സമിതിയുടെ കണ്ടെത്തല്‍ പുറത്തുവരുന്നത്.

മറ്റ് പദ്ധതികളില്‍ നിന്നും പി.ഡബ്ല്യൂ.സിയെ ഒഴിവാക്കണമെന്നും ഇവരുമായുള്ള എല്ലാ ഇടപാടുകളും പരിശോധിക്കണമെന്നും ചീഫ് സെക്രട്ടറി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം3 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം3 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം3 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം3 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം3 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം3 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം3 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version