Connect with us

കേരളം

ട്രെയിനിനുള്ളിലെ തൂങ്ങിമരണത്തിൽ അന്വേഷണം; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും

TRAIN

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനുള്ളിൽ യാത്രക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെ കൊല്ലത്ത് എത്തിയ മലബാര്‍ ഏക്സ്പ്രസ്സ് ട്രെയിനിലെ ശുചിമുറിയിലാണ് യാത്രക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭിന്നശേഷിക്കാരുടെ ബോഗിയലായിരുന്നു സംഭവം.

ഏകദേശം അന്‍പത് വയസ്സ് പ്രായം തോന്നിക്കുന്ന ആളെയാണ് ട്രെയിനിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാലുകള്‍ നിലത്ത് തട്ടിയ നിലയിലായിരുന്നു. ഉടുത്തിരുന്ന കൈലിയില്‍ തൂങ്ങി മരിച്ചതായിരിക്കും എന്നാണ് പൊലീസിന്‍റെ നിഗമനം. മരിച്ച ആൾ ഭിന്നശേഷിക്കാരനാണ്. സംഭവത്തെക്കുറിച്ച് റെയില്‍വേ പൊലീസ് അന്വേഷണം തുടങ്ങി.

ട്രെയിന്‍ കായകുളത്ത് നിര്‍ത്തിയിട്ടപ്പോള്‍ ഇയാളെ ബോഗിയിലുണ്ടായിരുന്ന ഗാഡ് കണ്ടിരുന്നു. തുടര്‍ന്ന് കൊല്ലത്ത് എത്തിയപ്പോള്‍ റയില്‍വേ ഗാഡുകള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ പൊലീസും റെയില്‍ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധന നടത്തിയ ശേഷമാണ് മൃതദേഹം അഴിച്ച് മാറ്റിയത്.

ഫോറന്‍സിക് വിദഗ്ദര്‍ ഉള്‍പ്പെടെയുള്ളവര്‍ ട്രെയിനില്‍ പരിശോധന നടത്തി.ഭിന്നശേഷിക്കാരുടെ ബോഗിയില്‍ മറ്റ് യാത്രക്കാര്‍ ആരുംതന്നെ ഇല്ലായിരുന്നു. ഇയാള്‍ ഏത് സ്റ്റേഷനില്‍ നിന്നാണ് ട്രെയിനില്‍ കയറിയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. റെയില്‍വേ സ്റ്റേഷനുകളിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് പൊലീസിന്‍റെ നീക്കം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം2 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം3 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം3 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം3 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം3 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം3 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം3 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം3 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version