Connect with us

കേരളം

കന്നുകാലി വളർത്തലിൽ ഇന്‍റര്‍നെറ്റ് സേവനങ്ങൾക്ക് അനന്ത സാധ്യത’; വമ്പൻ പദ്ധതികളുമായി ശിവശങ്കര്‍

കന്നുകാലി വളർത്തലിൽ ഇന്‍റര്‍നെറ്റ് സേവനങ്ങൾക്ക് അനന്ത സാധ്യതയുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. സ്റ്റാർട്ട് അപ്പ് മിഷൻ സംഘടിപ്പിച്ച ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വർണ്ണക്കടത്ത് കേസിലെ പുതിയ വിവാദങ്ങള്‍ ഉയര്‍ന്നതിന് ശേഷം ഇതാദ്യമായാണ് ശിവശങ്കർ ഒരു പൊതുചടങ്ങിൽ പങ്കെടുത്തത്.

കന്നുകാലി വളർത്തൽ പ്രോത്സാഹിപ്പിക്കാനായി സാങ്കേതിക വിദ്യകളുടെ സഹായം തേടണമെന്ന് എം ശിവശങ്കർ പറഞ്ഞു. വിവിധ വിഷയങ്ങളിൽ ഇന്‍റർനെറ്റ് സാധ്യതകൾ ചർച്ചയായ ഐഒടി സമ്മിറ്റ് ടെക്നോപാർക്കിലാണ് പരിപാടി സംഘടിപ്പിച്ചത്. കന്നുകാലി വളർത്തലിലും സംരക്ഷണത്തിലും സറ്റാർട്ട് അപ്പ് ഐഡിയകൾ ക്ഷണിച്ചുകൊണ്ടുള്ള ഇന്നോവേഷൻ ചലഞ്ചിനും സമ്മിറ്റിൽ തുടക്കമായി.

ഫാമുകൾക്ക് അക്രിഡിഷൻ, പാലുത്പന്നങ്ങൾക്ക് ഓൺലൈൻ വിപണി തുടങ്ങിയ നിർദ്ദേശങ്ങളും ശിവശങ്കർ മുന്നോട്ട് വച്ചു. കന്നുകാലി തീറ്റ അടക്കമുള്ള കാർഷിക ആവശ്യങ്ങൾക്കായി സ്വിഗ്ഗി, സൊമാറ്റോ മാതൃകയിലും മൃഗങ്ങളുടെ വിൽപ്പനയ്ക്ക് ഒഎൽഎക്സ് മാതൃകയിലും ആപ്പുകൾ ഒരുക്കാം.ഇത്തരം സാങ്കേതിക വിദ്യകളുമായി സ്റ്റാർട്ട് അപ്പുകൾ മുന്നോട്ട് വന്നാൽ സർക്കാർ അവസരം ഒരുക്കുമെന്നും ശിവശങ്കർ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം2 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം20 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം22 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം23 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version