Connect with us

കേരളം

മലയാളി ഫോട്ടോഗ്രാഫർക്ക് അന്താരാഷ്ട്ര പുരസ്കാരം

Untitled design 2021 07 31T123519.037
അ​ന്ത​ർ​ദേ​ശീ​യ പു​ര​സ്കാ​രം ല​ഭി​ച്ച ചി​ത്രം; അ​ഭി​ലാ​ഷ് വി​ശ്വം

ഫോട്ടോഗ്രാഫിയെ പ്രണയിച്ച അഭിലാഷ് വിശ്വക്ക് ഫോട്ടോഗ്രാഫിയിൽ വിശ്വ പുരസ്ക്കാരം. ഇൻറർനാഷണൽ ഫോട്ടോഗ്രാഫി മത്സരത്തിൽ കേരളത്തിന് അഭിമാനമായിരിക്കുകയാണ് പൊന്നാനിക്കാരനായ അഭിലാഷ് വിശ്വ. ജീവിതനിയോഗംപോലെ വലിയ അംഗീകാരങ്ങളാണ് ഫോട്ടോഗ്രാഫിയിലൂടെ അഭിലാഷ് കരസ്ഥമാക്കുന്നത്. ഡി.ജെ മെമ്മോറിയൽ ഇന്റർനാഷണൽ ഫോട്ടോഗ്രാഫി മത്സരത്തിലാണ് അഭിലാഷ് വിശ്വ വിജയിയായത്. 39 രാജ്യങ്ങളിൽ നിന്നും 2040 മത്സരാർത്ഥികളിൽ നിന്നും 4385 എൻട്രി യിൽ നിന്നുമാണ് പൊന്നാനി ചെറുവായ്ക്കര സ്വദേശിയായ അഭിലാഷിന്റെ ചിത്രവും തെരഞ്ഞെടുത്തത്.

ഫോട്ടോഗ്രഫിയിൽ ഏറ്റവും കൂടുതൽ പ്രൈസ് മണി നൽകുന്ന മത്സരമായിരുന്നു ഡി.ജെ മെമ്മോറിയൽ ഇന്റർനാഷണൽ കോണ്ടസ്റ്റ്. സൺറൈസ്/ സൺസെറ്റ് വിഷയത്തിലാണ് അഭിലാഷ് വിശ്വ ടൈറ്റിൽ വിന്നറായത്. ജീവിതം മുഴുവൻ ക്യാമറയ്ക്കും ഫോട്ടോകൾക്കും മാത്രമായി സമർപ്പിച്ച അഭിലാഷിന് അർഹിക്കുന്ന അംഗീകാരമായിരുന്നു ഒടുവിൽ ലഭിച്ച ഇൻ്റർനാഷണൽ പുരസ്കാരം.

ഉത്തരാഖണ്ഡ് ജിം കോർബെറ്റ് വൈൽഡ്ലൈഫ് പ്രദേശത്തുനിന്നും എടുത്ത ആനകൾ പുഴ മുറിച്ച് കടക്കുന്ന ചിത്രമാണ് ഒന്നാം സ്ഥാനം നേടിയത്. ഇതിനകം പതിനഞ്ചോളം ദേശീയ, സംസ്ഥാന പുരസ്ക്കാരങ്ങളും ഫോട്ടോഗ്രഫിയിൽ അഭിലാഷിന് ലഭിച്ചിരുന്നു.യാത്രയും ഫോട്ടോഗ്രാഫിയും ഏറെ സ്നേഹിക്കുന്ന അഭിലാഷിന്റെ പല ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

പൊന്നാനിയിലെ ഗ്രാമീണകാഴ്ചകൾ ഫ്രെയിമിലൊതുക്കിയാണ് ഈ രംഗത്തേക്ക് അഭിലാഷ് വരുന്നത് .ഇത്തരം ഗ്രാമീണ കാഴ്ചകളും തെരുവുകാഴ്ചകളുമാണ് അഭിലാഷിന് എന്നും പ്രിയം. നേരത്തേയും പരിസ്ഥിതി സംബന്ധമായ അഭിലാഷിന്റെ ചിത്രങ്ങൾക്ക് ബഹുമതികൾ ലഭിച്ചിരുന്നു. പൊന്നാനി സ്കോളർ കോളേജിൽ നിന്ന് ഡിഗ്രി പഠനം പൂർത്തിയാക്കിയ അഭിലാഷ് കഴിഞ്ഞ മൂന്ന് വർഷമായി പ്രൊഫഷണൽ ഫോട്ടോഗ്രാഫി രംഗത്ത് സജീവമാണ് .പൊന്നാനി ബിയ്യം സ്വദേശിയാണ് അഭിലാഷ്.

അച്ചൻ വിശ്വനാഥനും അമ്മ അംബികയും നൽകുന്ന പൂർണ പിന്തുണയാണ് അഭിലാഷിന്റെ വിജയമന്ത്രം. ഫോട്ടോഗ്രാഫിയോടുള്ള അടങ്ങാത്ത ആവേശമാണ് അഭിലാഷിനെ ഈ രംഗത്ത് പിടിച്ചുനിർത്തുന്നത്. വെഡിങ്, മോഡലിംഗ്, സ്ട്രീറ്റ്&ട്രാവലിംഗ് ഫോട്ടോഗ്രാഫി രംഗത്തും ശ്രദ്ധേയനാണ് ഈ യുവാവ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം14 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം15 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം17 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം21 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം21 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം2 days ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം2 days ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം2 days ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം2 days ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version