Connect with us

കേരളം

രാഷ്‌ട്രപതിയുടെ വാഹനവ്യൂഹത്തില്‍ മേയറുടെ കാര്‍ കയറ്റിയ സംഭവം; സുരക്ഷാവീഴ്‌ചയില്‍ അന്വേഷണത്തിന് ഇന്റലിജന്‍സ്

രാഷ്ട്രപതിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയില്‍ സംസ്ഥാന – കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം അന്വേഷണം നടത്തിയേക്കും. മേയര്‍ ആര്യാ രാജേന്ദ്രേന്റെ കാര്‍ മുന്നറിയിപ്പില്ലാതെ വാഹനവ്യൂഹത്തിലേക്ക് കയറ്റിയതും പൂജപ്പുരയില്‍ നടന്ന പി.എന്‍. പണിക്കര്‍ പ്രതിമാ അനാവരണച്ചടങ്ങിലുണ്ടായ പിഴവുകളിലുമാണ് അന്വേഷണം നടത്തുന്നത്.

വിമാനത്താവളത്തില്‍ നിന്ന് പൂജപ്പുരയിലേക്കുള്ള യാത്രയ്‌ക്കിടെ ഇന്നലെയായിരുന്നു സംഭവം. തുമ്ബ സെന്റ് സേവ്യേഴ്സ് കോളേജ് മുതല്‍ ജനറല്‍ ആശുപത്രി വരെയുള്ള ഭാഗത്താണ് രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ വാഹനം കയറ്റാന്‍ ശ്രമിച്ചത്. ജനറല്‍ ആശുപത്രിയിലേക്ക് എത്തിയപ്പോള്‍ എട്ടാമത്തെ വാഹനത്തിനിടയിലേക്ക് മേയറുടെ കാര്‍ കയറ്റുകയായിരുന്നു. അതോടെ പുറകിലുണ്ടായിരുന്ന വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്കിടേണ്ടി വന്നു.ആകെ 14 വാഹനങ്ങളാണ് രാഷ്ട്രപതിയ്‌ക്ക് അകമ്ബടി പോകുന്നത്.

തല നാരിഴയ്ക്കാണ് അപകടം ഒഴിഞ്ഞതെന്ന് പൊലീസും കേന്ദ്ര ഇന്റലിജന്‍സ് വിഭാഗവും പറയുന്നു. മേയറുടെ വാഹനം ഇടയ്‌ക്ക് കയറ്റിയതോടെ അതിന് പുറകിലായി ഫയര്‍ഫോഴ്സും ആംബുലന്‍സുമുള്‍പ്പെടെയുള്ള മറ്റു വാഹനങ്ങള്‍.രണ്ടാമത്തെ വാഹനത്തിലാണ് രാഷ്ട്രപതി സഞ്ചരിച്ചത്. കേന്ദ്രത്തിന്റെ പ്രോട്ടോക്കോള്‍ പ്രകാരം രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിനുള്ളിലേക്ക് എത്ര വലിയ വി.ഐ.പി ആയാലും മറ്റൊരു വാഹനം കയറാനുള്ള അനുവാദമില്ല.

പ്രതിമാ അനാച്ഛാദന ചടങ്ങിനിടെ രാഷ്ട്രപതിക്കായി ഒരുക്കിയ ടോയ്‌ലെറ്റില്‍ വെള്ളം ലഭിക്കാത്തതും വേദിയിലെ ഇരിപ്പിടത്തിലുണ്ടായ അപാകതയും ഇന്റലിജന്‍സ് വിഭാഗം അന്വേഷിക്കും. പൂജപ്പുരയിലെ ഉദ്ഘാടന വേദിയോട് ചേര്‍ന്ന് രാഷ്ട്രപതിക്കായി ഒരുക്കിയ വിശ്രമമുറിയിലെ ടോയ്‌ലെറ്റില്‍ ഉപയോഗിക്കാന്‍ വെള്ളമുണ്ടായിരുന്നില്ല. വാട്ടര്‍ കണക്ഷന്‍ നല്‍കാതെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര പിഴവാണുണ്ടായത്. പുറത്തുനിന്ന് വെള്ളം കൊണ്ടുവരുന്നതുവരെ രാഷ്ട്രപതിക്ക് കാത്തുനില്‍ക്കേണ്ടി വന്നു.

ഇത് ചടങ്ങ് വൈകാനും കാരണമായി.ഉദ്ഘാടനച്ചടങ്ങിന്റെ വേദിയില്‍ പ്രഥമ വനിതയ്ക്ക് ഇരിപ്പിടം തയ്യാറാക്കിയതും പ്രോട്ടോക്കോള്‍ ലംഘനമാണ്. ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ പട്ടികയില്‍ രാഷ്ട്രപതിയുടെ ഭാര്യയെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് ശ്രദ്ധിക്കാതെയാണ് ഇരിപ്പിടം തയ്യാറാക്കിയത്. പിന്നീട് ചടങ്ങിന് തൊട്ടുമുമ്ബ് ഈ ഇരിപ്പിടം എടുത്തുമാറ്റേണ്ടിയും വന്നു. ഇക്കാര്യങ്ങളില്‍ കേന്ദ്ര സംസ്ഥാന ഇന്റലിജന്‍സുകള്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കും. സംഘാടകരില്‍ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം12 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം13 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം17 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം21 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം22 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം22 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം23 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം24 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version