Connect with us

കേരളം

ഇന്‍സ്റ്റഗ്രാം തലമുറയെ പ്രതീക്ഷയോടെ കാണുന്നു; ചിന്ത ജെറോം

Screenshot 2024 03 07 184526

പുതിയ തലമുറയുടെ രാഷ്ട്രീയ ബോധത്തെ പ്രശംസിച്ച് ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ചിന്ത ജെറോം. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിലെ വ്യത്യാസം താരതമ്യപ്പെടുത്തിയായിരുന്നു ചിന്തയുടെ പ്രസംഗം. പൊളിറ്റിക്കല്‍ കറക്ട്നസിക്കുറിച്ച് പുതിയ തലമുറ ശ്രദ്ധിക്കുന്ന കാലമാണ്. ആ വ്യത്യാസം ഇന്‍സ്റ്റഗ്രാമിലെയും ഫേസ്ബുക്കിലെയും കമന്റ് ബോക്‌സില്‍ മനസ്സിലാവുമെന്ന് ചിന്ത പറയുന്നു.

‘പൊളിറ്റിക്കല്‍ കറക്ടനസിനെക്കുറിച്ച് പുതിയ തലമുറ ശ്രദ്ധിക്കുന്ന കാലമാണ്. അവര്‍ പ്രതികരിക്കുന്നതിനെ പോസിറ്റീവായി കാണുന്നു. ഈ വ്യത്യാസം സാമൂഹിക മാധ്യമങ്ങളില്‍ കാണാന്‍ കഴിയും. ഞാന്‍ ഒരേ പോസ്റ്റ് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇട്ടാല്‍ ഫേസ്ബുക്കിലുണ്ടാവുന്ന വിദ്വേഷ പ്രചാരണമോ സ്ത്രീവിരുദ്ധ പരാമര്‍ശമോ അത്ര രൂക്ഷമായോ അതിന്റെ നാലില്‍ ഒന്നോ പോലും ഇന്‍സ്റ്റഗ്രാമില്‍ ഉണ്ടാകില്ല. കാരണം ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നത് പുതിയ തലമുറയാണ്. ആ തലമുറയെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്.’ കൊല്ലം പ്രസ് ക്ലബിലെ വനിതാ ദിനാഘോഷത്തില്‍ പങ്കെടുത്ത് ചിന്ത പറഞ്ഞു.

‘മൈ ഫ്യൂച്ചര്‍ ഡോട്ടര്‍ ഇന്‍ലോ, യൂ ആര്‍ വെല്‍ക്കം (എന്റെ ഭാവി മരുമകളെ നിനക്ക് സ്വാഗതം)’ എന്ന ക്യാംപ്ഷനില്‍ ഇന്‍സ്റ്റയില്‍ പങ്കുവെച്ച റീല്‍ പരാമര്‍ശിച്ചുകൊണ്ടായിരുന്നു ചിന്ത ജെറോമിന്റെ പ്രതികരണം. വീട്ടുജോലികള്‍ ചെയ്യാന്‍ ആണ്‍മക്കളെ പഠിപ്പിച്ചുവെന്ന് കാണിക്കുന്നതായിരുന്നു റീല്‍സെന്ന് ചിന്ത പറഞ്ഞു. തുല്ല്യതയെക്കുറിച്ച് പുതിയ തലമുറ വിശാലമായി കാണുന്നുവെന്നാണ് തന്റെ അഭിപ്രായമെന്ന് ചിന്ത ആവര്‍ത്തിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമയെയും ചിന്ത പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version