Connect with us

കേരളം

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി; 3 ദിവസം കൊണ്ട് 7149 സ്‌കൂളുകളിൽ പരിശോധന

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിശോധന തുടരുന്നു. സംസ്ഥാനത്തെ ഉച്ചഭക്ഷണ പദ്ധതിയിലുൾപെട്ട 12,306 സ്കൂളുകളിൽ 7,149 സ്കൂളുകൾ അധികൃതർ നേരിട്ട് സന്ദർശിച്ച് പരിശോധന നടത്തി. മൂന്നു ദിവസം മുമ്പാണ് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടിയും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിലും പങ്കെടുത്ത യോഗത്തിൽ സ്കൂളുകളിൽ പരിശോധന നടത്താൻ തീരുമാനം ഉണ്ടായത്.

പരിശോധന നടത്തിയ 6,754 സ്കൂളുകളിൽ യാതൊരുവിധ പ്രശ്നങ്ങളും കണ്ടെത്തിയില്ല. ചെറിയ അപാകതകൾ കണ്ടെത്തിയ 395 സ്കൂളുകൾക്ക് അവ എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള നിർദ്ദേശം നൽകി. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിലും സ്കൂളുകളിലെത്തി കുട്ടികളോടൊത്ത് ഉച്ച ഭക്ഷണം കഴിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ,പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർമാർ, ഉച്ചഭക്ഷണ വിഭാഗത്തിലെ സോണൽ കോഡിനേറ്റർമാർ, സൂപ്രണ്ടുമാർ, ക്ലർക്കുമാർ,വിദ്യാഭ്യാസ ഉപ ഡയറക്ടർമാർ,ജില്ലാ- ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ,നൂൺ ഫീഡിങ് സൂപ്പർവൈസർമാർ, ന്യൂൺ മീൽ ഓഫീസർമാർ എന്നിവർ വിവിധ വിഭാഗങ്ങളിലായി സ്കൂളുകൾ സന്ദർശിക്കുകയും ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നും സ്കൂളുകൾക്ക് നൽകിയിരിക്കുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തു.

പാചക തൊഴിലാളികൾക്ക് ആരോഗ്യ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാകാത്തിടത്ത് അത് എത്രയും പെട്ടെന്ന് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണം. സ്കൂളുകളിൽ ഗുണനിലവാരമുള്ള അടുക്കള, സ്റ്റോർ മുറി, മാലിന്യനിർമാർജന സംവിധാനം എന്നിവ ഉറപ്പു വരുത്തണം. പാചക തൊഴിലാളികൾക്ക് ഹെഡ്‌ക്യാപ്, എപ്രൺ, ഗ്ലൗസ് എന്നിവ ഉറപ്പാക്കണം. അടുക്കളയ്ക്ക് മതിയായ സ്ഥലസൗകര്യം ഉണ്ടാകണം. സ്കൂളുകളിലെ പരിശോധന തുടരുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്കൂളുകളിലെ കുടിവെള്ള പരിശോധനയ്ക്കായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version