Connect with us

കേരളം

ഗുരുവായൂരിലെ അടിസ്ഥാന സൗകര്യ വികസനം; പദ്ധതികൾക്ക് കൂടുതൽ സഹായം നൽകുമെന്ന് കേന്ദ്ര മന്ത്രി

ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് കൂടുതൽ സഹായം നൽകാൻ കേന്ദ്ര സർക്കാർ ഇനിയും തയ്യാറാണെന്ന് കേന്ദ്ര പ്രതിരോധ, ടൂറിസം സഹമന്ത്രി അജയ് ഭട്ട്. പ്രസാദ് പദ്ധതിയിൽപ്പെടുത്തി സഹായം നൽകാൻ കേന്ദ്ര സർക്കാർ സന്നദ്ധമാണ്. വിശദമായ പദ്ധതി രേഖ നേരിട്ടോ സംസ്ഥാന സർക്കാർ വഴിയോ ദേവസ്വം നൽകണം.

നടപ്പാക്കിയ പദ്ധതികളുടെ തുടർച്ചയ്ക്കും പുതിയ പദ്ധതികൾക്കും അപേക്ഷ നൽകാം. ഇതിനകം ഗുരുവായൂരിൽ പ്രസാദ് പദ്ധതിയിൽപ്പെടുത്തി ബഹുനില പാർപ്പിട സമുച്ചയം നിർമിച്ച് ഭക്തർക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ മന്ത്രി ശ്രീവൽസം ഗസ്റ്റ് ഹൗസിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെപി വിനയൻ, കേന്ദ്ര ടൂറിസം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ഉറപ്പ് നൽകിയത്.

നേരത്തെ ഗസ്റ്റ്ഹൗസിലെത്തിയ മന്ത്രിയെ അഡ്മിനിസ്ട്രേറ്റർ പൊന്നാടയണിയിച്ചു സ്വീകരിച്ചു. ദേവസ്വം ഡയറിയും ഉപഹാരമായി മന്ത്രിക്ക് സമ്മാനിച്ചു. അസി. മാനേജർ ബിനു, പിആർഒ വിമൽ ജി നാഥ് എന്നിവരും അഡ്മിനിസ്ട്രേറ്റർക്കൊപ്പമുണ്ടായിരുന്നു. ടൂറിസം മന്ത്രാലയം സംസ്ഥാന നോഡൽ ഓഫീസർ കെ രാജശേഖരൻ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും മന്ത്രിയെ സ്വീകരിക്കാനെത്തി. വൈകീട്ട് നട തുറന്നപ്പോൾ അദ്ദേഹം ക്ഷേത്ര ദർശനം നടത്തി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version