Connect with us

കേരളം

സംസ്ഥാനത്ത് അരി വില കുതിക്കുന്നു; പൊന്നി ഒഴിച്ചുള്ള എല്ലാ ഇനങ്ങൾക്കും വില കൂടി

സംസ്ഥാനത്ത് അരി വില കുതിക്കുന്നു. പൊന്നി ഒഴിച്ചുള്ള എല്ലാ ഇനങ്ങൾക്കും വില കൂടി. രണ്ട് മാസത്തിനിടെ അരി വിലയിൽ 10 രൂപയുടെ വരെ വ‌ർധനയാണ് ഉണ്ടായിരിക്കുന്നത്. ആവശ്യക്കാരേറെ ഉള്ള ജയ അരിക്കും ജ്യോതി അരിക്കും 10 രൂപ കൂടി. സുരേഖ, സോൺ മസൂരി ഇനങ്ങൾക്കും വില കൂടിയിട്ടുണ്ട്. ഉണ്ട മട്ടയ്ക്ക് ആറ് രൂപയോളമാണ് വ‌ർധിച്ചത്. മട്ട (വടി) അരിയുടെ വില മിക്ക ജില്ലകളിലും 50 രൂപ കടന്നു. ബ്രാൻഡഡ് മട്ട (വടി) അരിയുടെ വില 59 രൂപയ്ക്കും മുകളിലാണ്.

മട്ട (ഉണ്ട) അരി വില 46 രൂപയും ബ്രാൻഡഡ് മട്ട (ഉണ്ട) 48 രൂപയും കടന്നു. കുറുവ, സുരേഖ അരിയിനങ്ങൾക്കും വില കുതിച്ചുകയറി. അരി വില കൂടിയതോടെ ഉപോൽപ്പന്നങ്ങളായ അവൽ, പച്ചരി, അരിപ്പൊടികൾ, അരച്ച മാവ് എന്നിവയ്ക്കും വില കൂടിയിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിൽ അരി വരവ് കുറഞ്ഞതാണ് പൊതുവിപണിയിലെ വിലക്കയറ്റത്തിന് കാരണം. ആന്ധ്രാപ്രദേശിൽ നിന്നും തമിഴ‍്‍നാട്ടിൽ നിന്നും അരി വരവ് കുറഞ്ഞിട്ടുണ്ട്. ആന്ധ്രയിൽ സർക്കാർ ന്യായ വിലയ്ക്ക് അരി സംഭരിക്കാൻ തുടങ്ങിയത് കേരളത്തെ നല്ല രീതിയിൽ ബാധിച്ചു. കേരളത്തിലെ വ്യാപാരികൾക്ക് അരി നൽകിയിരുന്ന ആന്ധ്രയിലെ കർഷകർ മല്ല വില കിട്ടിയതോടെ സർക്കാരിന് അരി കൈമാറുന്ന നില വന്നു.

ശ്രീലങ്കയിലേക്ക് അരി ആവശ്യം കൂടിയതോടെ തമിഴ്നാട്ടിലെ മില്ലുകൾ കൂടുതൽ അരി അങ്ങോട്ടേക്ക് നൽകി തുടങ്ങിയതും തിരിച്ചടിയായി. ലങ്കയിൽ നിന്ന് നല്ല വില അരിക്ക് ലഭിക്കുന്നുണ്ട്. അരി വരവ് കുറഞ്ഞതിനൊപ്പം ഓണം മുന്നിൽക്കണ്ട് കേരളത്തിലെ വ്യാപാരികൾ അരി സംഭരിച്ച് വയ്ക്കുന്നതും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. അതേസമയം വിലക്കയറ്റം തടയാൻ ആവശ്യമായ ഇടപടെൽ സർക്കാർ വിപണിയിൽ നടത്തുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സപ്ലൈകോ ഔട്ട് ലെറ്റുകളിലൂടെ വിൽപ്പന നടത്താൻ ആവശ്യത്തിന് അരിയുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

700 ലോഡ് അരി ആന്ധ്രയിൽ നിന്ന് സപ്ലെകോയിൽ ഉടൻ എത്തുന്നതോടെ നിലവിലെ വില കുറയാൻ സാദ്ധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതൽ തുടങ്ങും . തിങ്കളാഴ്ച ഉദ്ഘാടനം സംഘടിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയും ബുധനാഴ്ചയും മഞ്ഞ കാർഡ് ഉളളവർക്കാണ് കിറ്റ് നൽകുക. വ്യാഴം,വെള്ളി ,ശനി ദിവസങ്ങളിൽ പിങ്ക് കാർഡ് ഉള്ളവർക്ക്. 29 മുതൽ 31 വരെ നീല കാർഡ് ഉളളവർക്കും സെപ്റ്റംബർ 1 മുതൽ 3 വരെ വെള്ള കാർഡ് ഉള്ളവർക്കും കിറ്റ് നൽകും. ഈ നിശ്ചിത ദിവസങ്ങളിൽ കിറ്റ് വാങ്ങാൻ കഴിയാത്തവർക്കായി നാലാം തിയതി മുതൽ 7ാം തിയതി വരെ സൌകര്യം ഒരുക്കിയിട്ടുണ്ട്. ഓണ ശേഷം കിറ്റ് വിതരണമില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version