Connect with us

കേരളം

വാഹനങ്ങളിലേക്ക് ഭക്ഷണം എത്തിക്കാൻ ഇൻ കാർ ഡൈനിങ് സംസ്ഥാനത്ത്; ഉദ്ഘാടനം നാളെ

in car dining
പ്രതീകാത്മക ചിത്രം

വാഹനങ്ങളിലേക്ക് ഭക്ഷണം എത്തിച്ചു നൽകാനുള്ള കെടിഡിസിയുടെ ‘ഇൻ കാർ ഡൈനിങ്’ സംവിധാനത്തിന്റെ സംസ്ഥാനതല ഉ​ദ്ഘാടനം നാളെ. ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് നാല് കേന്ദ്രങ്ങളിൽ ആണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന തല ഉദ്ഘാടനത്തിനു ശേഷം ജൂലൈ ഒന്നു മുതൽ ആയിരിക്കും പദ്ധതി നടപ്പിലാക്കുക.

കോവിഡ് വ്യാപന സാഹചര്യത്തിൽ സുരക്ഷിതമായി വാഹനങ്ങളിലേക്ക് ഭക്ഷണം എത്തിച്ചു നൽകുന്നതാണ് പദ്ധതി. ഹോട്ടലുകളിൽ കയറാതെ വാഹനങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനാണ് സൗകര്യമൊരുക്കുക. വാഹന പാർക്കിങ് സൗകര്യമുള്ള ഭക്ഷണശാലകളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. യാത്രയ്ക്കിടെ ഹോട്ടലുകളിൽ എത്തുന്നവർക്ക് വാഹനങ്ങളിൽ ഇരുന്നു തന്നെ ഭക്ഷണം കഴിക്കാം.

ഓർഡർ ചെയ്യുന്ന ഭക്ഷണം പ്രത്യേക ടേബിളിൽ കെടിഡിസി ജീവനക്കാർ വാഹനങ്ങളിൽ എത്തിക്കും. വിവിധ വാഹനങ്ങൾക്ക് അനുയോജ്യമായ തരത്തിലെ ടേബിളുകളാണ് ഇതിനായി എത്തിക്കുക. രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ ഇൻ കാർ ഡൈനിങ് സേവനം ലഭ്യമാകും.

ഇതിന് പ്രത്യേക ചാർജ് ഉണ്ടായിരിക്കുന്നതല്ല. പദ്ധതി വിജയമായാൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. സംസ്ഥാനത്ത് നിലവിലെ നിയന്ത്രണങ്ങളെ തുടർന്ന് ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമില്ല. അതിനാൽ പദ്ധതി വിജയിക്കുമെന്നാണ് കെടി‍ഡിസിയുടെ പ്രതീക്ഷ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version