Connect with us

കേരളം

നിയമനത്തട്ടിപ്പ്; അഖില്‍ മാത്യുവിന്റെ പേരില്‍ ആള്‍മാറാട്ടം നടന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

Untitled design 2023 10 03T082748.154

ആരോഗ്യമന്ത്രിയുടെ ഓഫിസിന്റെ പേരില്‍ നടന്ന നിയമന തട്ടിപ്പ് കേസില്‍ അഖില്‍ മാത്യുവിന്റെ പേരില്‍ ആള്‍മാറാട്ടം നടന്നുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. നിയമന തട്ടിപ്പ് കേസില്‍ റഹീസിന്റെ ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വ്യാജ ഇ മെയില്‍ ഐ.ഡി ഉണ്ടാക്കിയത് റഹീസ് എന്ന് ഗൂഗിള്‍ സ്ഥിരീകരിച്ചു. പരാതിക്കാരനായ ഹരിദാസും പ്രതികളും അഖില്‍ മാത്യുമായി ബന്ധപ്പെട്ടിട്ടില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

ഹരിദാസിനെ വഞ്ചിച്ച് പ്രതികള്‍ ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. കേസില്‍ ഉള്‍പ്പെട്ട അഖില്‍ സജീവനും സംഘവും മറ്റുചില നിയമന തട്ടിപ്പുകളും നടത്തിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളജില്‍ സെക്യൂരിറ്റി ജീവനക്കാരനായി നിയമനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഇയാള്‍ പണം തട്ടിയതായും ചോദ്യം ചെയ്തതില്‍ നിന്നുള്‍പ്പെടെ പൊലീസ് കണ്ടെത്തി.

റഹീസിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇത്തരം വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.
കൂടുതല്‍ പേര്‍ തട്ടിപ്പ് സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. കൂടുതല്‍ നിയമനത്തട്ടിപ്പുകള്‍ നടന്നോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം23 mins ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം3 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം7 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം7 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version