Connect with us

കേരളം

ഡ്രൈ ഡേയില്‍ അടക്കം ‘ഓടുന്ന ബാര്‍’ നടത്തിയ യുവതി കൊച്ചിയില്‍ പിടിയില്‍

Published

on

ഡ്രൈ ഡേ അടക്കമുള്ള ദിവസങ്ങളിൽ മൊബൈൽ ബാർ നടത്തിയ യുവതി കൊച്ചിയിൽ പിടിയിലായി. മദ്യശാലകൾ പ്രവർത്തിക്കാത്ത ഒന്നാം തീയതി പോലുള്ള ദിവസങ്ങളിൽ പോലും ഇവർ മദ്യ വിൽപ്പന നടത്തി വരികയായിരുന്നു. ഡ്രൈ ഡേയിൽ മദ്യം പെഗ് ആയി ഗ്ലാസിൽ ഒഴിച്ചാണ് കച്ചവടം നടത്തിയിരുന്നത്. സംഭവത്തിൽ 37കാരിയായ രേഷ്മയെയാണ് പൊലീസ് പിടികൂടിയത്.

എറണാകുളം മാർക്കറ്റ് കനാൽ റോഡിലാണ് മദ്യ വിൽപന ഇല്ലാത്ത ദിവസം ഇവർ മദ്യക്കുപ്പികളും ഗ്ലാസും ബാഗിൽ വച്ച് ആവശ്യക്കാർക്ക് ഒഴിച്ചു കൊടുത്തു കച്ചവടം നടത്തി വന്നിരുന്നത്. ആവശ്യക്കാരെ ഫോൺ വിളിച്ചു വരുത്തിയും പ്രതി മദ്യം നൽകിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് വിവരം ലഭിച്ച പൊലീസ് ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു.

തുടർന്ന് പൊലീസ് ഇവരെ മദ്യകുപ്പികളോടെ പിടികൂടി. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. സംഘത്തിൽ പ്രിൻസിപ്പൽ എസ്‌ ഐ കെ പി അഖില്‍, എ എസ് ഐ സിന്ധു, സിവിൽ പൊലീസ് ഓഫീസർ ബേസിൽ എന്നിവരും ഉണ്ടായിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version