Connect with us

കേരളം

ഇടുക്കി അണക്കെട്ട് ഇന്ന് രണ്ട് മണിക്ക് തുറക്കും; 40 ഘനയടി വെള്ളം ഒഴുക്കും

Published

on

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറക്കും. അണക്കെട്ടിന്റെ ഒരു ഷട്ടറാണ് ഇന്ന് തുറക്കുന്നത്. 40 സെന്റിമീറ്ററാണ് ഉയർത്തുന്നത്. സെക്കൻഡിൽ 40 ഘനയടി വെള്ളമാണ് ഒഴുക്കി വിടുന്നത്.

ശനിയാഴ്ച വൈകീട്ടോടെ അണക്കെട്ട് തുറക്കുമെന്ന് അറിയിപ്പ് വന്നെങ്കിലും പിന്നാലെ അത് പിൻവലിച്ചിരുന്നു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ഇന്ന് ഷട്ടർ തുറക്കാൻ തീരുമാനിച്ചത്. നിലവിൽ 2398.72 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. 2399.03 അടിയിൽ ജലനിരപ്പ് എത്തുമ്പോൾ റെഡ് അലേർട്ട് പ്രഖ്യാപിക്കും.

അണക്കെട്ട് തുറക്കുന്നതിന്റെ ഭാ​ഗമായി ജാ​ഗ്രതാ നിർദ്ദേശം നൽകിയതായി മന്ത്രി റോഷി അ​ഗസ്റ്റിൻ വ്യക്തമാക്കി. ആവശ്യമെങ്കിൽ കൂടുതൽ വെള്ളം ഒഴുക്കിവിടുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നിരൊഴുക്കും വർധിച്ചിട്ടുണ്ട്. ജലനിരപ്പ് 140 അടിയിലെത്തി. 24 മണിക്കൂറിനുള്ളിൽ ഡാം തുറക്കും. പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിൻറെ അളവ് 900 ഘനയടിയായി വർധിപ്പിച്ചു.
മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതോടെയാണ് അണക്കെട്ടിലേക്കുള്ള നിരൊഴുക്ക് ശക്തമാണ്. നാലായിരം ഘനയടി വെള്ളമാണ് ഒഴുകി എത്തുന്നത്. റൂൾ കർവ് പരിധി 141 അടിയാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം8 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം10 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം11 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം13 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം13 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം13 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം1 day ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം1 day ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം1 day ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version