Connect with us

കേരളം

സ്മിത മേനോന്റെ വിശദാംശങ്ങള്‍ തനിക്കറിയില്ല; ഭാരവാഹിയായതിന് ശേഷം മാത്രമേ തനിക്കറിയൂ: എംടി രമേശ്

Published

on

mt

കേന്ദ്ര മന്ത്രി വി മുരളീധരനോടൊപ്പം യുഎഇ സന്ദര്‍ശനത്തില്‍ പ്രോട്ടോകോള്‍ ലംഘിച്ച് പിആര്‍ കമ്പനി മാനേജര്‍ സ്മിത മേനോനെ പങ്കെടുപ്പിച്ചു എന്ന ആരോപണത്തില്‍ ബിജെപി നേതാവ് എംടി രമേശ്. അത് സംബന്ധിച്ച് ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രി തന്നെ മറുപടി പറഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞതില്‍ കൂടുതലായി ഒന്നും പറയാനില്ല. അതിപ്പോ പ്രധാനമന്ത്രിക്ക് പരാതി അയച്ചിരിക്കുകയാണല്ലോ. പ്രധാനമന്ത്രി അതിനേക്കുറിച്ച് അന്വേഷിക്കും. അപ്പോള്‍ സത്യാവസ്ഥ ബോധ്യമാകുമെന്നും എംടി രമേശ് പറഞ്ഞു.

സംസ്ഥാന സെക്രട്ടറി ആയതിന് ശേഷം അറിയാം. അതിന് മുമ്പ് അറിയില്ല. പാര്‍ട്ടിയിലേക്കും മോര്‍ച്ചയിലേക്കും പുതിയ ആളുകളെ എടുക്കും. അങ്ങനെ വന്നതായിരിക്കാം. ഭാരവാഹി ആയതിന് ശേഷം മാത്രമേ അറിയുകയുള്ളൂ. അവരുടെ വിശദാംശങ്ങള്‍ എന്താണെന്ന് എനിക്കറിയില്ല. പക്ഷെ അതില്‍ തെറ്റുണ്ടായതായിട്ട് തോന്നുന്നില്ല. കാരണം, പാര്‍ട്ടികളുടെ വിവിധ മോര്‍ച്ചകളിലേക്ക് ധാരാളം ആളുകളുടെ ചുമതലയില്‍ കൊണ്ടുവരുന്നുണ്ട്. പല മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ കൊണ്ടുവരും. ഞാന്‍ മനസിലാക്കിയത് അവര്‍ ഒരു മാധ്യമപ്രവര്‍ത്തകയാണെന്നാണ്. അത്തരത്തിലൊരാളെ ചുമതലപ്പെടുത്തുന്നതില്‍ തെറ്റൊന്നുമില്ല. എനിക്ക് പരിചയമില്ലെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും എംടി രമേശ് പറഞ്ഞു.

അതില്‍ അസ്വാഭാവികതയില്ല. ഇല്ലാത്ത വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ബിജെപിക്ക് എതിരായി എന്തെങ്കിലും ആരോപണം ഉന്നയിക്കാന്‍ വേണ്ടി. വേവലാതിയുള്ളവരാണ് വി മുരളീധരന്റെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്.
ബിജെപിയെ സ്വര്‍ണ്ണക്കടത്തുമായി ചേര്‍ത്ത് നിര്‍ത്താന്‍ പറ്റാതായപ്പോ കേന്ദ്രമന്ത്രിയെ ലക്ഷ്യമിട്ടുവെന്നും എംടി രമേശന്‍ പറഞ്ഞു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം5 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം5 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം5 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം5 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം5 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം7 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം1 week ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം1 week ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version