Connect with us

കേരളം

ഞാന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനാണ്: കളഞ്ഞു കിട്ടിയ പേഴ്‌സ് തിരികെ നൽകി പങ്കൻ പറഞ്ഞത് ഇങ്ങനെ

Published

on

n261640180d1b36c3e325c0c09c82f93848a996262dc3f361537561808478bb511f4af57e9

വഴിയരികില്‍ നിന്നും കളഞ്ഞുകിട്ടിയ പേഴ്സും പണവും ഉടമയ്ക്ക് തിരിച്ച്‌ നല്‍കി വയോധികന്‍ മാതൃകയായി. പങ്കന്‍ അണ്ണന്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന ചുമട്ടു തൊഴിലാളിയും പത്ര ഏജന്റുമായ പങ്കജാക്ഷനാണ് തനിക്ക് വഴിയരികില്‍ നിന്നും ലഭിച്ച പേഴ്സ് ഉടമയ്ക്ക് തിരികെ നല്‍കിയത്. പ്രതിഫലം നല്‍കാനൊരുങ്ങിയ ഉടമയോട് പങ്കന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമാകുന്നു.

നന്മ ചെയ്ത പങ്കജാക്ഷന് പാരിതോഷികം നല്‍കാന്‍ ശ്രമിച്ച ഉടമയോട് അദ്ദേഹം പറഞ്ഞതിങ്ങനെ ”ഞാന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനാണ്. എനിക്ക് പാരിതോഷികം വേണ്ട. ഇനി നല്‍കിയേ പറ്റൂ എന്നാണെങ്കില്‍ നിങ്ങള്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ വികെ പ്രശാന്തിന് ഒരു വോട്ട് ചെയ്താല്‍ മതി.’

പാരിതോഷികമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കൊരു വോട്ട് നല്‍കിയാല്‍ മതിയെന്ന പങ്കന്‍്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

കഴിഞ്ഞദിവസം പത്രം ഇടാനായി പോകുമ്ബോള്‍ തിരുവനന്തപുരം എസ്യുടി ആശുപത്രിക്ക് സമീപത്ത് നിന്നാണ് പങ്കജാക്ഷന് ബാഗ് ലഭിച്ചത്. തുറന്ന് നോക്കിയപ്പോള്‍ അതിനുള്ളില്‍ പതിനായിരം രൂപയിലധികമുണ്ടായിരുന്നു. ഉടന്‍ തന്നെ ബാഗിലെ കാര്‍ഡില്‍ നിന്നും കിട്ടിയ നമ്ബറില്‍ വിളിച്ച്‌ ഉടമയായ സ്ത്രീയെ വിവരം അറിയിച്ചു. തുടര്‍ന്ന് ബാഗ് സമീപത്തെ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഉടമയും ഉടന്‍ തന്നെ സ്റ്റേഷനിലെത്തി. പങ്കന്‍ നേരിട്ട് ഉടമയ്ക്ക് പേഴ്സ് നല്‍കുകയായിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement
  • n261640180d1b36c3e325c0c09c82f93848a996262dc3f361537561808478bb511f4af57e9

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം15 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version