Connect with us

കേരളം

കേരളത്തിൽ നരബലി! രണ്ടു യുവതികളെ കൊന്ന് പൂജ നടത്തി; ദമ്പതികളും ഏജന്റും പിടിയില്‍

Published

on

പത്തനംതിട്ടയിലെ തിരുവല്ലയില്‍ നരബലി നടന്നതായി സൂചന. തിരുവല്ലയിലെ ദമ്പതിമാര്‍ക്കു വേണ്ടി എറണാകുളം ജില്ലയിലെ രണ്ടു സ്ത്രീകളെ ബലി നല്‍കിയെന്നാണ് വിവരം. പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് ഷിഹാബാണ് സ്ത്രീകളെ എത്തിച്ചു നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

കടവന്ത്രയില്‍ ഒരു സ്ത്രീയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം തുടരവെയാണ് നടുക്കുന്ന വിവരം ലഭിച്ചത്. ഇതിനിടെ കാലടിയിലും ഒരു സ്ത്രീയെയും ബലി നല്‍കിയതായി തെളിഞ്ഞു. കഴിഞ്ഞമാസം 27 നാണ് കടവന്ത്രയില്‍ നിന്നും സ്ത്രീയെ കാണാതായത്.

ഏജന്റും ദമ്പതിമാരും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. കടവന്ത്രയില്‍ കാണാതായ യുവതിയെ കൊന്ന് കഷ്ണങ്ങളാക്കിയത് പൊലീസ് കണ്ടെത്തി. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് നരബലിയാണെന്ന് വ്യക്തമായത്. തുടര്‍ന്നാണ് മറ്റൊരു സ്ത്രീയേയും ബലി നല്‍കിയതായി മനസ്സിലായത്. പത്തനംതിട്ടയിലെ ഒരു വൈദ്യനും ഭാര്യയുമാണ് പൊലീസിന്റെ പിടിയിലായത്.

കാലടി സ്വദേശിയെ തെറ്റിദ്ധരിപ്പിച്ചാണ് പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് തിരുവല്ലയില്‍ എത്തിച്ചതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. തുടര്‍ന്ന് അവിടെ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷമാണ് കടവന്ത്രയില്‍ നിന്നുള്ള യുവതിയെ പത്തനംതിട്ടയിലെത്തിച്ചത്. കുടുംബത്തിന് ഐശ്വര്യവും സമൃദ്ധിയും ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് നരബലി നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം5 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം5 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം5 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം7 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം7 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version