Connect with us

ദേശീയം

ക്രിപ്റ്റോകറൻസികളുടെ വിലയിൽ വൻ ഇടിവ്

Published

on

ക്രിപ്​റ്റോകറൻസികൾ നിയന്ത്രിക്കാൻ ബിൽ കൊണ്ടു വരുമെന്ന കേന്ദ്രസർക്കാർ പ്രഖ്യാപനത്തിന്​ പിന്നാലെ ഡിജിറ്റൽ കറൻസികൾക്ക്​ വിലയിടിവ്. എല്ലാ പ്രധാന കറൻസികളുടേയും വില 15 ശതമാനം ഇടിഞ്ഞു. ബിറ്റ്​കോയിൻ 18.53 ശതമാനമാണ്​ ഇടിഞ്ഞത്​.

എതിറിയം 15.58 ശതമാനവും ടെതർ 18.29 ശതമാനവും ഇടിഞ്ഞു. ക്രിപ്​റ്റോ കറൻസികളെ കുറിച്ചുള്ള വാർത്തകൾ നൽകുന്ന കോയിൻഡെസ്​കിന്‍റെ റിപ്പോർട്ടനുസരിച്ച്​ ബിറ്റ്​കോയിൻ മൂല്യം 55,460.96 ഡോളറിലേക്ക്​ ഇടിഞ്ഞു. നവംബർ ആദ്യവാരം 66,000 ഡോളറിലേക്ക്​ മൂല്യമെത്തിയതിന്​ ശേഷമായിരുന്നു വിലയിടിവ്​.

രാജ്യത്ത്​ എല്ലാ സ്വകാര്യ ക്രിപ്​റ്റോ കറൻസികളും (ഡിജിറ്റൽ നാണയം)നിരോധിക്കാൻ ലക്ഷ്യമിട്ടാണ്​ കേന്ദ്രസർക്കാർ ബിൽ കൊണ്ടു വരുന്നത്​. അതേസമയം, ചില ക്രിപ്​റ്റോ കറൻസികൾക്ക്​ അനുമതിയുണ്ടാകും. ക്രിപ്​റ്റോ കറൻസി സൃഷ്​ടിക്കുന്നതിനു പിന്നിലെ സാ​ങ്കേതികവിദ്യക്ക്​​ പ്രോത്സാഹനം നൽകാനും ബിൽ ലക്ഷ്യമിടുന്നു. രാജ്യത്തി​െൻറ ഔദ്യോഗിക ഡിജിറ്റൽ നാണയം റിസർവ്​ ബാങ്ക്​ പുറത്തിറക്കുന്നതിന്​ മുന്നോടിയായി അതിന്​ നിയമസംരക്ഷണം ഉറപ്പുവരുത്തലും ബില്ലി​െൻറ ലക്ഷ്യമാണ്​.

ക്രിപ്​റ്റോ കറൻസികൾ കള്ളപ്പണ തട്ടിപ്പിനും ക്രിമിനൽ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കപ്പെടരുതെന്ന്​ ഈ മാസാദ്യം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തിരുന്നു. ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസും ക്രിപ്​റ്റോ കറൻസികൾക്കെതിരെ ശക്തമായ എതിർപ്പറിയിച്ചിരുന്നു. സ്വകാര്യ എക്​സ്​ചേഞ്ചുകൾ വഴി ക്രിപ്​റ്റോ ഇടപാട്​ നടത്തുന്ന 15 ദശലക്ഷം പേർ രാജ്യത്തുണ്ടെന്നാണ്​ കണക്ക്​. ഈ മാസം 29 മുതൽ ഡിസംബർ 23 വരെ നടക്കുന്ന പാർലമെൻറി​െൻറ ശീതകാല സമ്മേളനത്തിലാണ്​ ബിൽ അവതരിപ്പിക്കുക.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം56 mins ago

സംസ്ഥാനത്ത് വീണ്ടും ബാർ കോഴ വിവാദം; ഡ്രൈ ഡേ ഒഴിവാക്കാൻ ലക്ഷങ്ങളുടെ കൈക്കൂലി

കേരളം1 hour ago

പ്രതിദിനം 80 ടെസ്റ്റുകൾ; 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കാം; സർക്കാർ ഉത്തരവിറങ്ങി

കേരളം17 hours ago

പാളയം സിഎസ്ഐ ചർച്ചിൽ ഭരണത്തെ ചൊല്ലി തർക്കം

കേരളം19 hours ago

അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നവരെ പിരിച്ചുവിടും; അഞ്ചുദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മന്ത്രി

കേരളം20 hours ago

സംസ്ഥാനത്ത് വന്‍ GST വെട്ടിപ്പ്‌; 1000 കോടി വ്യാപാരം ആക്രി മേഖലയില്‍ വ്യാജ ബില്ലുപയോഗിച്ച്

കേരളം21 hours ago

മഴക്കെടുതി; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

കേരളം23 hours ago

ഐടി പാര്‍ക്കുകളില്‍ മദ്യവും; നിയമസഭാ സമിതിയുടെ അംഗീകാരം

കേരളം1 day ago

വൻ നഗരങ്ങളേക്കാൾ ജീവിക്കാൻ മികച്ചത് കേരളത്തിലെ നഗരങ്ങൾ

കേരളം1 day ago

KSRTC ബസ്സിന് പുറകിൽ സ്വകാര്യ ബസ്സിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

കേരളം1 day ago

KSRTC യിൽ ഇന്നു മുതൽ പുതിയ ഓൺലൈൻ റിസർവേഷൻ നയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version