Connect with us

കേരളം

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയല്‍; യുപിഐ ഇടപാടുകള്‍ക്ക് സമയ നിയന്ത്രണം ഏര്‍പ്പെടുത്തും

Published

on

IMG 20231128 WA0436
ഓണ്‍ലൈന്‍ പേയ്മെന്റ് തട്ടിപ്പുകള്‍ തടയുന്നതിന് യുപിഐ പണമിടപാടുകള്‍ക്ക് സമയ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് വ്യക്തികള്‍ക്കിടയില്‍ ആദ്യമായി നടക്കുന്ന ഇടപാടില്‍ സമയപരിധി ഏര്‍പ്പെടുത്താനാണ് നീക്കം.

രണ്ടുപേര്‍ തമ്മിലുള്ള ആദ്യ യുപിഐ ഇടപാട് പൂര്‍ത്തിയാക്കാന്‍ നാല് മണിക്കൂറിന്റെ സമയപരിധി കൊണ്ടുവരാനാണ്  നീക്കം. 2,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്നും
റിപ്പോര്‍ട്ട് പറയുന്നു.

ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് കാലതാമസം വരുത്തുമെങ്കിലും സൈബര്‍ സെക്യൂരിറ്റി ഉറപ്പാക്കാന്‍ ഈ നീക്കം അത്യാവശ്യമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. അധികം വൈകാതെ തന്നെ നിയന്ത്രണം  നടപ്പാക്കുകയാണെങ്കില്‍,  ഇമ്മീഡിയേറ്റ് പേയ്‌മെന്റ് സര്‍വീസ്(ഐഎംപിഎസ്),റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ടിജിഎസ്),യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ)എന്നിവയെ  ബാധിക്കും.

നിലവില്‍ പരസ്പരം യു.പി.ഐ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് ഈ നിയന്ത്രണം ബാധകമാകില്ല. പുതിയതായി ഇടപാട് നടത്തുന്ന അക്കൗണ്ടുകള്‍ തമ്മിലാണ് ഈ നാല് മണിക്കൂര്‍ സമപരിധി ബാധകമാകുക. അതേസമയം, കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങല്‍ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ പരിഗണിച്ചാണ് 2000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് മാത്രം സമയപരിധി നല്‍കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം18 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം22 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version