Connect with us

കേരളം

എൽപിജി ഗ്യാസ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; അപകട സാധ്യത ഏറെ

Published

on

Untitled design 1

നമ്മുടെ അടുക്കളയില്‍ ഏറ്റവും അത്യാവശ്യം വേണ്ട ഒന്നാണ് അടുപ്പ്. ഭക്ഷണം പാചകം ചെയ്യാന്‍ ഇതല്ലാതെ നമുക്ക് വേറെ വഴിയില്ല. വിറകടുപ്പ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ പോലും രാജ്യത്ത് ഭൂരിഭാഗം വീടുകളിലും ഇന്ന് ഉപയോഗിക്കുന്നത് എല്‍പിജി ഗ്യാസാണ്. ഇതുവഴി പാചകം എളുപ്പമാണ് എങ്കിലും ഒരു ചെറിയ അശ്രദ്ധ പോലും വളരെ വലിയ അപകടങ്ങള്‍ക്ക് കാരണമാകും. ഗ്യാസ് സിലിണ്ടറുകളുടെ തകരാറുമൂലം ഉണ്ടായിട്ടുളള അപകടങ്ങളും ഏറെയാണ് . ഇതിനു പ്രധാന കാരണം ഗ്യാസ് സിലിണ്ടര്‍ സുരക്ഷിതമല്ല എന്നതുതന്നെയാണ്.

ഇന്ന് മിക്ക വീടുകളിലും രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ ഉണ്ടായിരിക്കും. എന്നാല്‍ അവയ്ക്ക് എക്‌സ്‌പെയറി ഡേറ്റ് ഉണ്ടെന്നകാര്യം ഇതുപയോഗിക്കുന്ന വീട്ടമ്മമാര്‍ക്ക് അറിയില്ല എന്നതാണ് സത്യം. എന്നാല്‍ അറിയാത്തവര്‍ ഇത് ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും അത്യാവശ്യമാണ്. എക്‌സ്‌പെയറി ഡേറ്റ് കഴിഞ്ഞ സിലിണ്ടറുകള്‍ അപകടം വരുത്തിവെയ്ക്കാന്‍ കാരണമാകുന്നു. അതുകൊണ്ട് ഇവ കൃത്യമായി നോക്കേണ്ടത് അത്യാവശ്യമാണ്. എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ എക്‌സ്‌പെയറി ഡേറ്റ് എങ്ങനെ മനസ്സിലാക്കാം എന്ന് നോക്കാം.

ഗ്യാസ് സിലിണ്ടറിന് മുകളിലായി ആല്‍ഫാന്യൂമെറിക്കല്‍ നമ്പറില്‍ ആയിരിക്കും എക്‌സ്‌പെയറി ഡേറ്റ് കുറിച്ചിരിക്കുന്നത്. ഉദാഹരണം. A 25 എന്നാണ് എക്‌സ്‌പെയറി ഡേറ്റ് എങ്കില്‍, ഇത് ഏത് ദിവസത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് നോക്കാം. ഇതിനായി ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള പന്ത്രണ്ട് മാസങ്ങളെ നാല് ക്വാര്‍ട്ടറുകളായി തിരിച്ചിരിക്കുന്നു. അതായത് ജനുവരി, ഫെബ്രുവരി, മാര്‍ച്ച് എന്നിവ A എന്നും ഏപ്രില്‍, മെയ്, ജൂണ്‍ എന്നത് B എന്നും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍, എന്നത് C എന്നും. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ എന്നത് D എന്നും തരം തിരിച്ചിരിക്കുന്നു.

ഇതില്‍ മനസ്സിലാക്കി ഇരിക്കേണ്ടത് ഇത്രമാത്രം. മാര്‍ച്ച് എന്നാല്‍ Aആയും ജൂണ്‍ എന്നാല്‍ B ആയും സെപ്റ്റംബര്‍ എന്നാല്‍ C ആയും ഡിസംബര്‍ എന്നാല്‍ D ആയും കണക്കാക്കുന്നു. 25 എന്നത് 2025 ആണ്. അങ്ങനെ വരുമ്പോള്‍ A 25 എന്നത് മാർച്ച്‌ 2025 എന്നാണ് സൂചിപ്പിക്കുന്നത്. ഇത്തരത്തില്‍ വീട്ടിലുള്ള സിലിണ്ടറിന്റെ എക്‌സ്‌പെയറി ഡേറ്റ് മനസിലാക്കേണ്ടത് അത്യാവശ്യമാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 hours ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 hours ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 hours ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം2 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം2 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം2 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം2 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം3 days ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം6 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version