Connect with us

കേരളം

കോട്ടയത്ത് വീട്ടമ്മ കൊല്ലപ്പെട്ട സംഭവം; ആക്രമണ ലക്ഷ്യം മോഷണമെന്ന് സംശയം; കാറുമായി കടന്നയാളെ കേന്ദ്രീകരിച്ച് അന്വേഷണം, ആഭരണങ്ങളും കാണാതായി

Published

on

താഴത്തങ്ങാടിയില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിനു പിന്നില്‍ മോഷണമാണ് ലക്ഷ്യമെന്ന സംശയിക്കുന്നതായി കുടുംബാംഗങ്ങള്‍. കൊല്ലപ്പെട്ട ഷീബയുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഒന്നും കാണാനില്ല. വീട്ടിലെ അലമാരയിലുണ്ടായിരുന്ന സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. ഷീബയുടെ വാഗണ്‍ ആര്‍ കാറും മോഷണം പോയിട്ടുണ്ട്. ഷീബയ്ക്കും കുടുംബത്തിനും സാമ്പത്തിക പ്രശ്‌നങ്ങളൊന്നുമില്ലെന്നും ബന്ധുക്കള്‍ പറയുന്നു.


താഴത്തങ്ങാടി പാറപ്പുറത്ത് ഷാനി മന്‍സില്‍ വീട്ടില്‍ മുഹമ്മദ് സാലിയും ഭാര്യ ഷീബയുമാണ് ആക്രമണത്തിന് ഇരയായത്. ഷീബ കൊല്ലപ്പെട്ടപ്പോള്‍ ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മുഹമ്മദ് സാലിയുടെ മൊഴി ലഭിച്ചാല്‍ പ്രതിയെ കുറിച്ച് വിവരം ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
ഇന്നലെ രാവിലെ 10 മണിയോടെ ഇവരുടെ വാഗണ്‍ ആര്‍ കാര്‍ വീടിനു പുറത്തേക്ക് ഓടിച്ചുകൊണ്ടുപോകുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഈ കാറുമായി കടന്നവരാണ് അക്രമികള്‍ എന്നാണ് പോലീസ് സംശയിക്കുന്നത്. രാവിഃലെ 9 മണിയോടെയാണ് കൊലപാതകം നടന്നിരിക്കുന്നതെന്നാണ് പോലീസിന്റെ നിഗമനം. വീടിനു പുറത്തുകിടന്ന വാഗണ്‍ ആര്‍ കാറാണ് കാണാതായത്.

കുമരകം ഭാഗത്തേക്ക് പോയ കാര്‍ എറണാകുളത്തേക്ക് കടന്നുവെന്നും പോലീസ് സംശയിക്കുന്നു

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം14 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version