Connect with us

കേരളം

കിടപ്പുരോഗികള്‍ക്ക് വീട്ടില്‍ വാക്‌സിന്‍; കുത്തിവെയ്പ്പിന് ശേഷം അരമണിക്കൂര്‍ രോഗിയെ നിരീക്ഷിക്കും

Published

on

covid vaccin

മുതിര്‍ന്ന പൗരന്മാരടക്കമുള്ള കിടപ്പുരോഗികള്‍ക്ക് വീട്ടിലെത്തി വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. മെഡിക്കല്‍ ഓഫീസര്‍, വാക്‌സിന്‍ നല്‍കുന്നയാള്‍, ആശ വര്‍ക്കര്‍ അല്ലെങ്കില്‍ സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന വാക്‌സിനേഷന്‍ സംഘമായിരിക്കും വീട്ടിലെത്തി വാക്‌സിന്‍ നല്‍കുക.

വാക്‌സിന്‍ കുത്തിവെയ്പ്പിന് മുന്‍പ് മെഡിക്കല്‍ ഓഫീസര്‍ രോഗിയെ പരിശോധിച്ച് ആരോഗ്യനില ഉറപ്പാക്കും. കുത്തിവെയ്പ്പിന് ശേഷം അരമണിക്കൂര്‍ രോഗിയെ നിരീക്ഷിക്കും. ഇതിന് ആശപ്രവര്‍ത്തകരുടെയോ സന്നദ്ധപ്രവര്‍ത്തകരുടെയോ സേവനം ഉപയോഗിക്കും.

വാക്‌സിന്‍ സ്വീകരിച്ചതിനുശേഷം ശാരീരിര അസ്വസ്ഥതകള്‍ അനുഭവപ്പെടുകയാണെങ്കില്‍ വിവരം മെഡിക്കല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ഉടന്‍ രോഗിയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്യണമെന്ന് സര്‍ക്കാര്‍ ഉത്തരവ് നിര്‍ദേശിക്കുന്നു. വാക്‌സിന്‍ നല്‍കുന്നവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുണ്ട്. മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ്, ഗ്ലൗസ് എന്നീ നിബന്ധനകള്‍ പാലിച്ചിരിക്കണം. അതേസമയം, പിപിഇ കിറ്റ് നിര്‍ബന്ധമല്ല.

സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളുടെയും അധികാര പരിധിയില്‍ വരുന്ന സ്ഥലങ്ങളിലെ മുതിര്‍ന്ന പൗരന്മാരുടെ വിവരങ്ങള്‍ അതാത് സ്റ്റേഷനുകളിലെ എസ്എച്ച്ഒമാര്‍ ശേഖരിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഈ വിവരങ്ങള്‍ ഉപയോഗിച്ച് മുതിര്‍ന്ന പൗരന്മാര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ പൊലീസ് ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം8 mins ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം4 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം8 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം9 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം9 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം10 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം11 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version