Connect with us

കേരളം

Weather | സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

Published

on

images 6.jpeg

കേരളത്തില്‍ ആറ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. എറണാകുളം, തൃശൂർ, കണ്ണൂർ, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെയാണ് മുന്നറിയിപ്പ്. അതേസമയം, വേനലെത്തും മുമ്പേ ചുട്ടുപൊള്ളുകയാണ് കൊല്ലം പുനലൂര്‍. ചുട്ടുപൊള്ളുന്ന ചൂടില്‍ ജനജീവിതം ദുസ്സഹമാകുകയാണ്.രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ സ്ഥലങ്ങളിൽ ഒന്നാണ് പുനലൂർ.

പകലെന്നോ രാത്രിയെന്നോ വ്യത്യാസം ഇല്ലാതെയുള്ള ചൂടിൽ ബുദ്ധിമുട്ടുന്നതായി ജനങ്ങൾ പറയുന്നു. പകൽ സമയത്ത് നഗരത്തിലേക്ക്എത്തുന്നവരുടെ എണ്ണത്തിലും കുറവുണ്ട്. പകൽ 10 മണിയോട് അടുത്തപ്പോൾ തന്നെ ഇതാണ് പുനലൂരിലെ അവസ്ഥ. വഴിയോര കച്ചവടക്കാർക്കും കൂലിപ്പണിക്കാർക്കും ചൂട് താങ്ങാവുന്നതിലും അപ്പുറമാണഅ. പകലെന്നോ രാത്രിയെന്നോ വ്യത്യാസം ഇല്ലാത്ത കഠിനമായ ചൂട് കൊണ്ട് വലയുകയാണ് ജനങ്ങള്‍. ഫെബ്രുവരിയിൽ ഇതാണ് അവസ്ഥയെങ്കിൽ വരും മാസങ്ങൾ എങ്ങനെ എന്നത് ഇവരെ ആശങ്കപ്പെടുത്തുന്നു.

കഴിഞ്ഞ മാസം ചൂട് 36.8 ഡിഗ്രി സെൽഷ്യസ് വരെ രേഖപെടുത്തി. നിലവിൽ ശരാശരി താപനില 36 ഡിഗ്രി. കഴിഞ്ഞ വർഷം മാർച്ച്‌ ഏപ്രിൽ മാസങ്ങളിൽ ചൂട് 40 ഡിഗ്രിയോടടുത്തെത്തി. പലതരത്തിൽ ചൂടിൽ നിന്ന് രക്ഷനേടാൻ ആളുകൾ വഴികൾ തേടുന്നു. മൂന്നു വശവും മലകളാൽ ചുറ്റപ്പെട്ട പുനലൂരിൽ തമിഴ്നാട്ടിലെ വരണ്ട കാലാവസ്ഥയുടെ സ്വാധീനം ഉൾപ്പടെയാണ് ചൂട് കൂടാൻ കാരണങ്ങളായി പറയുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം8 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം9 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം10 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം11 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം11 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം1 day ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം1 day ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം1 day ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version