Connect with us

Uncategorized

നാടാർ സംവരണം; സർക്കാർ അപ്പീൽ ഹൈക്കോടതി തിരിച്ചയച്ചു

Published

on

HC 3

ക്രിസ്ത്യൻ നാടാർ സംവരണം സ്റ്റേ ചെയ്ത സിംഗിൾ ബ‌ഞ്ച് ഉത്തരവിനെതിരായ സർക്കാർ അപ്പീൽ ഡിവിഷൻ ബ‌ഞ്ച് തിരിച്ചയച്ചു. സിംഗിൾ ബഞ്ച് തന്നെ കേസ് പരിഗണിക്കട്ടെ എന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബ‌ഞ്ചിന്‍റെ നടപടി.

സിംഗിള്‍ ബഞ്ച് ഉത്തരവില്‍ ഇടപെടുന്നില്ലെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. സംവരണം സംബന്ധിച്ച പുതിയ ഭരണഘടനാ ഭേദഗതി കേസിൽ ബാധകമാകുമോ എന്ന് പരിശോധിക്കാനും ഡിവിഷന്‍ ബഞ്ച്, സിംഗിൾ ബ‌ഞ്ചിന് നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച രേഖകൾ സിംഗിൾ ബഞ്ചിന് മുന്നിൽ ഹാജരാക്കാൻ സർക്കാറിനോട് കോടതി ആവശ്യപ്പെട്ടു.

സർക്കാർ ഹർജി സമർപ്പിച്ചാൽ വേഗത്തിൽ പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. മറാത്താ സംവരണ കേസിലെ സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണ് സംസ്ഥാന സര്‍ക്കാർ നടപടിയെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയത് സ്റ്റേ ചെയ്തത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം9 hours ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം11 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം12 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം1 day ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം7 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം7 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version