Connect with us

കേരളം

തേക്കിൻകാട് മൈതാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഹൈക്കോടതി

Published

on

തൃശൂർ തേക്കിൻകാട് മൈതാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഹൈക്കോടതി. ദേവസ്വം ആവശ്യങ്ങൾക്കല്ലാതെ മൈതാനം ഉപയോഗിക്കാൻ ഇനി മുതൽ കോടതിയുടെ അനുമതി വേണം. ദേവസ്വം ബോർഡിന് കിട്ടുന്ന അപേക്ഷകൾ കോടതിയിൽ ഹാജരാക്കി മുൻകൂർ അനുമതി വാങ്ങണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

തൃശൂർ സ്വദേശി കെബി സുമോദ് എന്നയാളുടെ ഹർജിയിലാണ് ഹൈക്കോടതി ദേവസ്വം ബഞ്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. കഴിഞ്ഞ 11നാണ് ഇതുസംബന്ധിച്ച് ഹൈക്കോടതി ഉത്തരവിട്ടത്. ഉത്തരവിന്റെ പൂർണരൂപം ഇപ്പോഴാണ് പുറത്തു വന്നത്. പൊതു പരിപാടികൾ തേക്കിൻകാട് മൈതാനത്ത് നടത്തരുത്. മൈതാനത്തിനകത്ത് രാഷ്ട്രീയ പാർട്ടികളുടെ കൊടി തോരണങ്ങളും മറ്റും പാടില്ല. മൈതാനം പൂർണമായും പ്ലാസ്റ്റിക് മാലിന്യ മുക്തമായിരിക്കണം. പരസ്യ ബോർഡുകളും പാടില്ല.

നടപ്പാതകൾ കൈയേറുന്നതടക്കമുള്ള കാര്യങ്ങളും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വഴിയാത്രക്കാരെ തടസപ്പെടുത്തരുത്. നടപ്പാതകൾ കൈയേറി രാഷ്ട്രീയ പാർട്ടികൾ യോഗങ്ങൾ സംഘടിപ്പിക്കരുത്. പാതകൾ കൈയേറിയുള്ള കച്ചവടവും അനുവദിക്കില്ല. നിർദ്ദേശങ്ങൾ ലംഘിച്ച് നടപ്പാതകൾ കൈയേറി പൊതുജനത്തിന് ബുദ്ധിമുട്ട് സൃഷ്ടിച്ചാൽ ബന്ധപ്പെട്ടവർ മറുപടി പറയേണ്ടി വരുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

വടക്കുംനാഥൻ ക്ഷേത്രത്തിനു ചുറ്റും 65 ഏക്കറിൽ പരന്നു കിടക്കുന്നതാണ് തേക്കിൻകാട് മൈതാനം. കൊച്ചിൻ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ളതാണ് ഈ സ്ഥലം. തേക്കിൻകാട് മൈതാനത്തെ ചുറ്റിയാണ് ഒരു മൈതാനത്തെ ചുറ്റിയുള്ള, ഇന്ത്യയിലെ രണ്ടാമത്തെ വലിയ റൌണ്ട് എബൌട്ട് ആയ സ്വരാജ് റൌണ്ട് ഉള്ളത്.

ജല അതോറിറ്റിയുടെ കാര്യാലയവും കുട്ടികളുടെ നെഹ്റു പാർക്കും ഈ മൈതാനത്താണ്. തൃശ്ശൂർ പൂരത്തിന്റെ ഭാഗമായുള്ള കുടമാറ്റവും വെടിക്കെട്ടും ഇവിടെയാണ് നടക്കുന്നത്. തൃശൂർ പൂരം പ്രദർശനവും മറ്റു വലിയ സമ്മേളനങ്ങളും ഈ മൈതാനത്തു തന്നെയാണ് നടക്കുക. സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും പതാക ഉയർത്തുന്നതും ജില്ലയിൽ ഗാഡ് ഓഫ് ഓണർ സ്വീകരിക്കുന്നതും ഈ മൈതാനത്തുതന്നെ.

വടക്കും നാഥൻ ക്ഷേത്രത്തിന് മുൻപിലായി മൂന്ന് ആലുകൾ സ്വരാജ് റൗണ്ടിനോട് ചേർന്ന് സ്ഥാപിച്ചിട്ടുണ്ട്. വടക്കുനാഥന്റെ മുൻപിലായി നടുവിൽ ആലും (പടിഞ്ഞാറ്) വലത് ഭാഗത്തായി മണികണ്ഠനാലും (തെക്ക്) ഇടത് ഭാഗത്തായി നായ്ക്കനാലും (വടക്ക്) ഉണ്ട്. നടുവിലാലിൽ ഗണപതി പ്രതിഷ്ഠയുണ്ട്. മണികണ്ഠനാലിൽ ഗണപതിയും സുബ്രഹ്മണ്യനേയും പ്രതിഷ്ഠിച്ചിരിക്കുന്നു. നിലവിൽ ഉള്ള മണികണ്ഠനാൽ , പഴയത് കട പുഴകി പോയതിന് ശേഷം 1994ൽ വച്ച് പിടിപ്പിച്ചതാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version