Connect with us

ആരോഗ്യം

അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ചിയ വിത്തുകള്‍ ഇങ്ങനെ കഴിക്കാം…

Published

on

Screenshot 2023 11 17 201741

അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന ഒന്നാണ് ചിയ സീഡ്സ് അഥവാ ചിയ വിത്തുകള്‍. ഒമേഗ 3 ഫാറ്റി ആസിഡ് അടക്കം പ്രോട്ടീനുകളുടെയും മിനറലുകളുടെയും കലവറയാണ് ഇവ. ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളമടങ്ങിയ ഇവ ശരീരത്തിന് ഏറെ നല്ലതാണ്.

ഫൈബര്‍ അടങ്ങിയ ഇവ വയര്‍ നിറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. കൂടാതെ വയര്‍ കുറയ്ക്കാനും ഇവ സഹായിക്കും. നൂറ് ഗ്രാം ചിയ വിത്തുകള്‍ കഴിക്കുന്നത് ആ ദിവസത്തെ മുഴുവന്‍ വിശപ്പിനെയും കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതിനായി ചിയ വിത്തുകള്‍ കൊണ്ടുള്ള പാനീയം തയ്യാറാക്കാം. ഇതിനായി ആദ്യം വെള്ളത്തില്‍ രണ്ട് ടേബിള്‍സ്പൂണ്‍ ചിയ വിത്തുകള്‍ ചേര്‍ക്കുക. ഇനി ഇതിലേയ്ക്ക് ഏതാനും തുള്ളി നാരങ്ങാ നീര് കൂടി ചേര്‍ത്തിളക്കാം. ശേഷം ഇവ എന്നും രാവിലെ വെറും വയറ്റില്‍ കുടിക്കാം. അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഈ പാനീയം സഹായിക്കും.

ഒമേഗ 3 ഫാറ്റി ആസിഡുകളുടെ കലവറയാണ് ചിയ സീഡ്സ്. അതിനാല്‍ ഇവ കഴിക്കുന്നത് ഹൃദയാരോഗ്യ സംരക്ഷിക്കാന്‍ സഹായിക്കും. തലച്ചോറിന്‍റെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇവ സഹായിക്കും. കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയതാണ് ചിയ വിത്തുകള്‍. അതിനാല്‍ ഇവ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. ഫൈബര്‍ ധാരാളം അടങ്ങിയ ചിയ സീഡ്സ് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും. പ്രോട്ടീന്‍, കാര്‍ബോ, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ എന്നിവ അടങ്ങിയ ചിയ സീഡ്സ് രാവിലെ കഴിക്കുന്നത് ആ ദിവസത്തെ മുഴുവന്‍ ഊര്‍ജത്തിനും ഗുണം ചെയ്യും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version