Connect with us

കേരളം

മഴക്കെടുതിയിൽ തിരുവനന്തപുരം ജില്ലയിൽ ഒരു മരണം; 28 വീടുകൾക്കു നാശനഷ്ടം

rain fall e1610351567226

തിരുവനന്തപുരം ജില്ലയിൽ ചൊവ്വാഴ്ച മുതൽ പെയ്യുന്ന ശക്തമായ മഴയിൽ കനത്ത നാശനഷ്ടം. മഴയ്‌ക്കൊപ്പമുണ്ടായ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. വിവിധ ഭാഗങ്ങളിലായി രണ്ടു വീടുകൾ പൂർണമായും 26 വീടുകൾ ഭാഗീകമായും നശിച്ചു.അഞ്ചുതെങ്ങ് പഴനട സ്വദേശി സതീഷ്(18) ആണ് ഇടിമിന്നലേറ്റു മരിച്ചത്.

തിരുവനന്തപുരം, നെയ്യാറ്റിൻകര, വർക്കല താലൂക്കുകളിലായിരുന്നു മഴക്കെടുതിയുടെ രൂക്ഷത ഏറെയും. തിരുവനന്തപുരം താലൂക്കിൽ ഒരു വീട് പൂർണമായും 10 എണ്ണം ഭാഗീകമായും തകർന്നു. വർക്കല താലൂക്കിൽ ഒരു വീട് പൂർണമായും രണ്ടു വീടുകൾ ഭാഗീകമായും തകർന്നു. നെയ്യാറ്റിൻകര താലൂക്കിൽ 14 വീടുകൾ ഭാഗീകമായി തകർന്നു.

അതിശക്തമായ മഴയിൽ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിരുന്നു. റവന്യൂ അധികൃതരുടെ നേതൃത്വത്തിൽ വെള്ളക്കെട്ടു നിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ജില്ലയിൽ നിലവിൽ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല. വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു.

ക്യാമ്പുകൾ തുറക്കേണ്ടിവന്നാൽ ഉപയാഗിക്കാൻ കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ കർശന കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനും ക്രമീകരണങ്ങളായിട്ടുണ്ട്. കൊവിഡ് പോസിറ്റിവ് ആയവരെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ ഡൊമിസിലിയറി കെയർ സെന്ററുകളിലേക്കു മാറ്റുമെന്നും കളക്ടർ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം13 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version