Connect with us

കേരളം

കനത്ത മഴ; അപ്പര്‍ ഷോളയാര്‍ ഡാം തുറന്നു; മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പും ഉയര്‍ന്നു

Untitled design 2021 07 24T123616.273

കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പാലക്കാട് അപ്പര്‍ ഷോളയാര്‍ ഡാം തുറന്നു. അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ തുറന്നത്. ജലനിരപ്പ് 164 അടിയിലെത്തിയ സാഹചര്യത്തിലാണ് അണക്കെട്ടിന്റെ മൂന്നു ഷട്ടറുകളും തുറന്ന് ജലമൊഴുക്കുന്നത്.സംസ്ഥാനത്ത് മിക്ക ജില്ലകളിലും കനത്ത മഴ തുടരുകയാണ്. മലപ്പുറം ജില്ലയുടെ മലയോര മേഖലയില്‍ പുഴകള്‍ കരകവിഞ്ഞതോടെ 15 കുടുംബങ്ങളേയും 8 ഇതര സംസ്ഥാന തൊഴിലാളികളേയും മാറ്റിപ്പാര്‍പ്പിച്ചു.

അട്ടപ്പാടിയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. കോഴിക്കോടിന്റ മലയോര മേഖലയില്‍ മഴ തുടരുന്നു. ചാലിയാറിലും ഇരുവഴഞ്ഞിപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മൂന്നാറില്‍ പലയിടങ്ങളിലും മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ഇടുക്കി ജില്ലയില്‍ ഇന്നും നാളെയും രാത്രി യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരൊഴുക്ക് കൂടിയതിനെ തുടര്‍ന്ന് മലങ്കര, കല്ലാര്‍ക്കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ശക്തമായ മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 133.80 അടിക്ക് മുകളിലായി.

വൈഗ അണക്കെട്ട് പരമാവധി സംഭരണ ശേഷിയോട് അടുത്തതിനാല്‍ കൂടുതല്‍ വെള്ളമെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് തമിഴ്‌നാട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2367.44 അടിയിലെത്തി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് അപകടകരമായ സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.ഡാമുകളുടെ ജല നിരപ്പ് നിരീക്ഷിച്ച്‌ വരുകയാണെന്നും ജലനിരപ്പ് കുടുന്നതനുസരിച്ച്‌ വെള്ളം തുറന്നുവിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മഴ തുടരുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാംപുകള്‍ക്കുള്ള സ്ഥലങ്ങള്‍ കണ്ടെത്താന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മുല്ലപ്പരിയാറില്‍ ഇന്നലെ 338 മില്ലീ മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. നാല് ദിവസം കൊണ്ട് മൂന്നടിയിലധികം ജലനിരപ്പുയര്‍ന്നു. വെള്ളിയാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ ഒഴുകിയെത്തിയതിന്റെ ഇരട്ടി വെള്ളമാണ് ഇന്നെത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 33 വെള്ളം കൂടുതലാണിപ്പോള്‍. വെള്ളം 14 അടി കൂടി ഉയര്‍ന്നാല്‍ നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച്‌ ഡാം തുറക്കേണ്ടി വരും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം37 mins ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം6 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം6 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം6 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം1 week ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം1 week ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version