Connect with us

കേരളം

ഓപ്പറേന്‍ ഷവര്‍മ്മയില്‍ 162 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി, ഓപ്പറേഷന്‍ ഓയിലില്‍ 41 കേസ്; ഭക്ഷ്യ സുരക്ഷാ നടപടികള്‍ ശക്തമാക്കിയതായി ആരോഗ്യമന്ത്രി

Published

on

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടപടികള്‍ ശക്തമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഓപ്പറേഷന്‍ ഷവര്‍മ്മ എന്ന പേരില്‍ 5605 കടകളില്‍ പരിശോധനകള്‍ നടത്തി. 955 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 162 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെത്തു.ഓപ്പറേഷന്‍ ഓയില്‍ എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ വെളളിച്ചെണ്ണയില്‍ മായം കലര്‍ത്തിയ 41 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു.

201 കടകളില്‍ പരിശോധന നടത്തി. ചെക്ക് പോസ്റ്റുകളില്‍ പരിശോധന വ്യാപകമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ സംസ്ഥാനത്തെ 14 ജില്ലകളിലും മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

പഴകിയ മത്സ്യത്തിന്റെ വില്‍പന തടയുന്നതിനായി ഇതുവരെ 7516 പരിശോധനകള്‍ നടത്തി. പരിശോധനയില്‍ 29,000 കിലോയിലേറെ പഴകിയ മത്സ്യം പിടികൂടി. പരിശോധന തുടരുമെന്നും വീണാ ജോര്‍ജ് അറിയിച്ചു.2021 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ഒക്ടോബര്‍ വരെ 75230 പരിശോധനകളാണ് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നടത്തിയത്.

ഈ പരിശോധനയില്‍ 11407 സ്റ്റാറ്റിയൂട്ടറി സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 583 സാമ്പിളുകള്‍ അണ്‍ സേഫായി കണ്ടെത്തി. 307 സാമ്പിളുകള്‍ മിസ് ബ്രാന്‍ഡ് ആയിരുന്നു. 237 സാമ്പിളുകള്‍ സബ് സ്റ്റാന്‍ഡേര്‍ഡായും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം13 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version