Connect with us

കേരളം

ടിക്ടോക് വഴി പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ചു; പുതുക്കുടി സ്വദേശിയായ യുവാവ് പിടിയിൽ

Published

on

85

ടിക്ടോക് വഴി പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചെലവൂർ പുതുക്കുടി സ്വദേശി വിജീഷിനെയാണ് കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. 2018-ലാണ് കോഴിക്കോട് സ്വദേശിയായ വിജീഷിനെ തിരുവനന്തപുരം സ്വദേശിയായ യുവതി പരിചയപ്പെടുന്നത്.

ടിക്ടോക്ക് വഴി പരിചയപ്പെട്ട ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. തുടർന്ന് വിവാഹ വാഗ്ദാനം നൽകി കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു. ഇതിന് ശേഷം മറ്റ് പലയിടങ്ങളിൽ വച്ച് പീഡിപ്പിച്ചെന്നും യുവതി പൊലീസിൽ പരാതി നൽകി.

വിവാഹബന്ധം വേർപ്പെടുത്തിയ മുപ്പത്തിരണ്ടുകാരിയെയാണ് വിജീഷ് പ്രണയം നടിച്ച് പീഡിപ്പിച്ചത്. പീഡനത്തിന് ശേഷമാണ് യുവാവ് വിവാഹിതനാണെന്നും താൻ പറ്റിക്കപ്പെട്ടെന്നും യുവതി മനസ്സിലാക്കിത്. ഇതോടെയാണ് യുവതി പൂജപ്പുര പൊലീസിൽ പരാതി നൽകിയത്.

13 ലക്ഷം രൂപ വിജീഷ് തട്ടിയെടുത്തെന്നും പരാതി നൽകി. വിജീഷ് കോഴിക്കോട് സ്വദേശിയായതിനാൽ പൊലീസ്, കേസ് കസബ പൊലീസിന് കൈമാറുകയായിരുന്നു. ഇതിനിടെ യുവാവിന് അപകടത്തിൽ പരിക്കേറ്റു. കഴിഞ്ഞ ദിവസം ആശുപത്രിയിയലെത്തിയാണ് പൊലീസ് യുവാവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version