Connect with us

കേരളം

ജനം നിയമം കയ്യിലെടുക്കരുത്; തെരുവുനായ്ക്കളെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹം; ഡിജിപിയുടെ സര്‍ക്കുലര്‍

Published

on

നായ്ക്കളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും ശിക്ഷാര്‍ഹമെന്ന് പൊലീസ് മേധാവി. ഇത്തരം നടപടികളില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കണം. തെരുവുനായ ശല്യത്തില്‍ ജനങ്ങള്‍ നിയമം കയ്യിലെടുക്കരുതെന്നും ഡിജിപി അഭ്യര്‍ത്ഥിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരം ഡിജിപി അനില്‍കാന്ത് പുറത്തിറക്കിയ സര്‍ക്കുലറിലാണ് നിര്‍ദേശം.

മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമപ്രകാരം തെരുവുനായകളെ കൊല്ലുന്നതും ഉപദ്രവിക്കുന്നതും, വളര്‍ത്തുനായ്ക്കളെ തെരുവില്‍ ഉപേക്ഷിക്കുന്നതും തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ റസിഡന്‍സ് അസോസിയേഷന്‍ മുഖേന തെരുവുനായകളെ ഉപദ്രവിക്കുന്നതിനെതിരെ ബോധവത്കരണം നടത്തണം. എല്ലാ എസ്എച്ച്ഒമാര്‍ക്കുമാണ് സര്‍ക്കുലര്‍ നല്‍കിയിട്ടുള്ളത്.

തെരുവുനായ്ക്കളെ അടക്കം ഉപദ്രവിക്കുന്നതും വിഷം നല്‍കി കൊല്ലുന്നതുമായ സംഭവങ്ങള്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി വര്‍ധിച്ചുവരുന്നുണ്ട്. ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ശിക്ഷാര്‍ഹമാണ്. ഇത്തരം നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കേസെടുത്ത് മുന്നോട്ടുപോകണമെന്ന് ഡിജിപി സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.

തെരുവുനായ ആക്രമണം രൂക്ഷമാണെന്നും മറ്റും പരാതി ഉണ്ടെങ്കില്‍ പൊതുജനങ്ങള്‍ അത് അധികൃതരെ അറിയിക്കണം. അല്ലാതെ ജനങ്ങള്‍ നിയമം കയ്യിലെടുക്കരുത്. ഇത്തരം നടപടികളില്‍ നിന്ന് ജനത്തെ പിന്തിരിപ്പിക്കണം. സര്‍ക്കുലര്‍ എല്ലാ എസ്എച്ച്ഒമാരും പാലിക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ ഉറപ്പുവരുത്തണമെന്നും ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം22 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version